ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രജനികാന്ത് നായകനായി എത്തുന്ന ജയിലർ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ സ്റ്റാർ ശിവകുമാർ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
ചിത്രത്തിൽ നായികയായി എത്തുന്നത് തമന്നയാണ്. രമ്യ കൃഷ്ണൻ ആണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. എന്നാൽ ചിത്രത്തിൽ മലയാളികൾക്ക് ആകാംഷ നിറച്ചത് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രത്തിൽ അഥിതി താരമായി എത്തുന്നു എന്നുള്ള വാർത്തകൾ എത്തിയതോടെ ആയിരുന്നു.
ഏപ്രിലിൽ ആയിരിക്കും ചിത്രം ഷൂട്ടിങ് പൂർത്തിയാക്കുക. ഇപ്പോൾ വരുന്ന റിപ്പോർട്ട് അനുസരിച്ച് വമ്പൻ ആക്ഷൻ സീക്വൻസ് ആണ് ഇനി ചിത്രീകരിക്കാൻ ഉള്ളത് എന്നും അതിൽ രജനികാന്തിനൊപ്പം മോഹൻലാൽ ശിവ കുമാർ എന്നിവർ ഉണ്ടാകും എന്നുമാണ്.
മോഹൻലാൽ രജനികാന്ത് ടീം ഒന്നിക്കുന്ന ഫൈറ്റ് ആരാധകർക്ക് ആവേശം വിതറുന്ന ഒരു പെർഫോമെൻസ് തന്നെ ആയിരിക്കും എന്നാണ് റിപ്പോർട്ട്. ഒട്ടേറെ വില്ലന്മാർ അണിനിരക്കുന്ന ഈ ഫൈറ്റ് സീനിനായി ഒരാഴ്ചയിൽ അധികം രജനികാന്ത് പരിശീലനം നടത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ദീപാവലിക്ക് മുന്നേ ചിത്രം തീയറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
ചിത്രത്തിന്റെ വേണ്ടി ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് സ്റ്റണ്ട് സിൽവയാണ്. മോഹൻലാൽ ചിത്രം ലൂസിഫറിലും വിജയ് ചിത്രം മാസ്റ്ററും അടക്കം ഒട്ടേറെ ചിത്രങ്ങൾക്ക് വേണ്ടി ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത ആൾ ആണ് സ്റ്റണ്ട് സിൽവ.
മോഹൻലാൽ ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് എങ്കിൽ കൂടിയും ജയിലർ ചിത്രത്തിൽ മോഹൻലാൽ ഉള്ള രംഗങ്ങൾ ഷൂട്ടിങ് തീർന്നിരുന്നില്ല എന്ന് നേരത്തെയും റിപ്പോർട്ട് ഉണ്ടായിരുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…