കോട്ടയം പ്രെസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആണ് ദൃശ്യം 3 ചെയ്യാൻ ഉള്ള ക്ലൈമാക്സ് തന്റെ കയ്യിൽ ഉണ്ട് എന്ന് ദൃശ്യം , ദൃശ്യം 2 എന്നിവയുടെ സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തൽ നടത്തിയത്. മലയാളത്തിലെ എക്കാലവും ചർച്ച ചെയ്യപ്പെടുന്ന സിനിമ ആയി ദൃശ്യം 2 നു മാറാൻ കഴിഞ്ഞത് ഒടിടി റിലീസ് ആണെന്ന് ജീത്തു ജോസഫ് പറയുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തന്റെ കൈവശം ഉണ്ട്. അതിനെ കുറിച്ച് ലാലേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. ആന്റണി ചെയ്യാൻ പറഞ്ഞു.
എന്നാൽ ഇതുപോലെ 6 വർഷങ്ങൾ ഒന്നും വേണ്ട. ചെയ്യുന്നു എങ്കിൽ രണ്ടു മൂന്നു വർഷങ്ങൾ കൊണ്ട് ചെയ്യാൻ ആയിരുന്നു ആന്റണി പറഞ്ഞത്. എന്തായാലും പെട്ടന്ന് ഒന്നും ഉണ്ടാവില്ല എന്നും 2015 ൽ ആണ് ദൃശ്യം 2 എന്ന ആശയം മനസ്സിൽ വന്നത് സിനിമ ആകാൻ 5 വർഷങ്ങൾ ആണ് വേണ്ടി വന്നത് അതുപോലെ സമയം എടുത്താണ് മൂന്നാം ഭാഗം ചെയ്യുക ഉള്ളൂ.. അത് ചെയ്യുക ആണെങ്കിൽ. നല്ല കഥ ലഭിച്ചാൽ മാത്രം. ബിസിനെസ്സ് കിട്ടാൻ വേണ്ടി മാത്രം ഒരിക്കലും മൂന്നാം ഭാഗം ചെയ്യില്ല. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിൽ വരുന്ന കഥകൾ പലതും ഞാൻ പോലും ചിന്തിക്കാത്തത് ആണ്.
കുടുംബത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെ പോകുന്ന ആൾ ആണ് ജോർജുകുട്ടി. അതുകൊണ്ടു ജോർജ്ജുകുട്ടിയുടെ ബുദ്ധിപരമായ ഇടപെടലുകളെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല എന്ന് ജീത്തു ജോസഫ് പറയുന്നു. ബോധപൂർവ്വം തന്നെ ആണ് പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകിയത്. അങ്ങനെ തന്നെ എല്ലാവരും ചെയ്യണം എന്നാണ് ആഗ്രഹം. എന്നാൽ പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല ഇപ്പോൾ എന്നും ജീത്തു ജോസഫ് കൂട്ടിച്ചേർക്കുന്നു.
ഒരു ത്രില്ലെർ സംവിധായകൻ എന്ന കാറ്റഗറിയിലേക്ക് കാറ്റഗറിയിലേക്ക് ഒതുങ്ങി പോകാൻ എനിക്ക് താല്പര്യം ഇല്ല. അതുകൊണ്ടു തന്നെ ആണ് ലൈഫ് ഓഫ് ജോസൂട്ടി മൈ ബോസ് തുടങ്ങിയ ചിത്രങ്ങൾ ചെയ്തത് എന്നും ജീത്തു ജോസഫ് പറയുന്നു. താൻ ഏറ്റവും എൻജോയി ചെയ്ത് ചെയ്തത് മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്ന ചിത്രം ആയിരുന്നു എന്നും വിജയപരാജയങ്ങൾ നോക്കിയല്ല എല്ലാ തരത്തിൽ ഉള്ള ചിത്രങ്ങളും ചെയ്യും എന്നും ജീത്തു ജോസഫ് പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…