പ്രവാസിക്ക് ഇതാ മറ്റൊരു സന്തോഷ വർത്തകൂടി, ജിദ്ദയിൽ ആദ്യമായി ഒരു മലയാളം ചിത്രം റിലീസ് ചെയ്യുന്നു. ആദ്യമായി എത്തുന്നത് 100 കോടി ക്ലബ്ബിൽ 8 ദിവസം കൊണ്ട് എത്തിയ മലയാളത്തിന്റെ അഭിമാന താരം മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ ആണ്.
റിയാദിൽ കഴിഞ്ഞ വർഷം മലയാളം സിനിമ റിലീസ് ചെയ്തിരുന്നു എങ്കിൽ കൂടിയും ജിദ്ദയിൽ ആദ്യമായി ആണ് ഒരു മലയാളം സിനിമ റിലീസ് ചെയ്യാൻ എത്തുന്നത്. ജിദ്ദയിലെ റെഡ് സീ മാളിലെ വോക്‌സ് സ്ക്രീനിൽ ആണ് ഈ മാസം 11 മുതൽ ലൂസിഫർ പ്രദർശനം ആരംഭിക്കുന്നത്.
ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത് ജിദ്ദയിൽ ആണ്. പുരുഷന്മാർക്കും കുടുംബങ്ങൾക്കും പ്രത്യേകം സ്ക്രീനിൽ ആയിരിക്കും പ്രദർശനം. 35 വർഷങ്ങളായി പ്രദർശന വിലക്ക് നീങ്ങിയാണ് കഴിഞ്ഞ വർഷം സൗദിയിൽ വീണ്ടും സിനിമ പ്രദർശനം ആരംഭിച്ചത്.
ഈ സിനിമക്ക് വമ്പിച്ച സ്വീകരണം ലഭിക്കുക ആണെങ്കിൽ കൂടുതൽ സിനിമകൾ പ്രദർശനം നടത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് പ്രവാസി മലയാളികൾ.
പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയി, ഇന്ദ്രജിത് തുടങ്ങി വമ്പൻ താരനിരയിൽ എത്തിയ ചിത്രമാണ് ലൂസിഫർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…