സിനിമയിൽ എത്തി പ്രണയത്തിൽ തുടർന്ന് വിവാഹം കഴിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ മാതൃക ദമ്പതികൾ ആണ് സൂര്യ ശിവകുമാറും ജ്യോതികയും.
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങൾ ആണ് സൂര്യയും അതുപോലെ ജ്യോതികയും. കേരളത്തിൽ മമ്മൂട്ടിയേക്കാൾ കൂടുതൽ ആരാധകർ സൂര്യ ചിത്രങ്ങൾക്കായി എത്താറുണ്ട്.
മികവുറ്റ അഭിനയ പ്രകടനങ്ങൾ കാഴ്ച വെക്കുന്ന സൂര്യ എന്നാൽ തട്ടുപൊളിപ്പൻ ചിത്രങ്ങളിൽ കൂടി ഒട്ടേറെ വിമർശനങ്ങൾ വാങ്ങാറുമുണ്ട്. ഒരേ വർഷം തന്നെ അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് സൂര്യയും അതുപോലെ ജ്യോതികയും.
വിവാഹ ജീവിതം പതിനഞ്ചു വർഷങ്ങൾ പിന്നിട്ട ജ്യോതികക്കും സുര്യക്കും രണ്ടു മക്കൾ ആണ് ഉള്ളത്. മൂത്ത മകൾ ആണ്. ദിയ എന്ന മകളുടെ പേര്. രണ്ടാമത്തേത് ആൺകുട്ടിയാണ്.
ദേവ് എന്നാണ് മകന്റെ പേര്. ഇപ്പോൾ സൂര്യ ജ്യോതിക കുടുംബത്തിൽ നിന്നും സന്തോഷമുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. എന്നാൽ ഈ വിവരം സൂര്യയും ജ്യോതികയും ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. ഇപ്പോൾ ഇവരുടെ കുടുംബത്തിൽ നിന്നും ഒരു വ്യക്തി കൂടി സിനിമയിലേക്ക് എത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
മകൻ ദേവ് ഉടൻ തന്നെ സിനിമയിൽ എത്തും എന്നാണ് പറയപ്പെടുന്നത്. പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിലൂടെ ആയിരിക്കും അരങ്ങേറ്റം കുറിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
സംവിധായകനൊപ്പം ദേവും മറ്റൊരു കുട്ടിയും കൂടി നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനുശേഷമാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ട് സൂര്യയും ജ്യോതികയും ചേർന്ന് പുറത്തുവിടുമെന്നാണ് അറിയാൻ സാധിക്കുന്നത്.
ജനനം മുതൽ സൂര്യയുടെയും ജ്യോതികയുടെയും മകനായ ദേവ് ശ്രദ്ധാകേന്ദ്രമാണ്. 2022 ൽ തിയറ്ററുകളിൽ റിലീസ് ചെയ്ത തന്റെ സമീപകാല ചിത്രമായ എതിർക്കും തുനിന്ദാവനെ വിശകലനം ചെയ്യാൻ തന്റെ 11 വയസ്സുള്ള മകൻ ദേവിന് കഴിഞ്ഞതായി സൂര്യ മുമ്പ് പറഞ്ഞിരുന്നു.
തന്റെ മകന് സിനിമ മനസ്സിലാക്കാനും അത് ആസ്വദിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. താനും ഭർത്താവും മക്കളായ ദിയയെയും ദേവിനെയും ഒരുപാട് സിനിമകൾ കാണാൻ അനുവദിച്ചിരുന്നില്ലെന്ന് ജ്യോതിക വിവിധ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അവരുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത സിനിമകൾ കാണാൻ ഒരിക്കലും അനുവദിക്കില്ലെന്നും ജ്യോതിക നേരത്തെ പറഞ്ഞിരുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…