Categories: Cinema

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്.

നയനി സരിക, തൻവി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 – ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

News Desk

Recent Posts

കിച്ച സുദീപ്- അനുപ് ഭണ്ഡാരി ചിത്രം ‘ ബില്ല രംഗ ബാഷ’

കന്നഡ സൂപ്പർതാരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകൻ അനുപ് ഭണ്ഡാരിയുമായി കൈകോർക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കൺസെപ്റ്റ്…

2 weeks ago

പവർ ഗ്രൂപ്പിൽ പെണ്ണുങ്ങളും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്വേത മേനോൻ; അമ്മ സംഘടനയിൽ നേരത്തെ വൈസ് പ്രസിഡന്റായി ഇരുന്ന ആളാണ്‌ ശ്വേത..!!

ഹേമ കമ്മിറ്റി റിപ്പോർട്ട് ആളിക്കത്തുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടിയും നേരത്തെ അമ്മയുടെ വൈസ് പ്രസിഡണ്ട്‌ ആയ ശ്വേത…

4 weeks ago

വി ജെ മച്ചാൻ പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിൽ..!!

കേരളത്തിൽ ഏറെ ആരാധകരും കാഴ്ചക്കാരുമുള്ള യൂട്യൂബർ വി ജെ മച്ചാൻ പോക്സൊ കേസിൽ പിടിയിൽ. സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട…

4 weeks ago

സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിട്ടുണ്ട്, അഭിനയിച്ചില്ലെങ്കിൽ ഞാൻ ചത്തുപോകും; സുരേഷ് ഗോപി..!!!

രാഷ്ട്രീയ വിജയങ്ങൾ നേടി മന്ത്രി സ്ഥാനം നേടിയ സുരേഷ് ഗോപി എന്നാൽ തനിക്ക് ഇഷ്ടമുള്ള പ്രവർത്തി അഭിനയം തന്നെയാണ് എന്ന്…

4 weeks ago

ഒരു നടനിൽ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗായത്രി വർഷ..!!

മീശ മാധവൻ എന്നാ സിനിമയിലെ സരസു എന്ന കഥാപാത്രം കൊണ്ട് മാത്രം മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായി നിൽക്കാൻ കഴിയുന്ന…

4 weeks ago

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്.…

1 month ago