ശ്രീ ഗോകുലം മൂവീസിന്റെ ചരിത്രത്തിൽ തന്നെ, ഒരു പക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാർ കേരളാ ഷെഡ്യൂൾ പാക്കപ്പ് ആയിരിക്കുകയാണ്.
വർഷങ്ങൾ നീണ്ട പ്രയാണത്തിനൊടുവിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ അതിന്റെ വലിയൊരു ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഇനി ഇറ്റലിയിലെ റോമിൽ 12 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്.
ഈ പ്രൊജക്റ്റുമായി ചേർന്ന് നിന്ന് വലിയൊരു കാലയളവിൽ, എല്ലാ വിധ പ്രതിസന്ധി ഘട്ടത്തിലും ഒന്നായി നിന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വലിയ മനസ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
അതിലുപരിയായി എടുത്തു പറയേണ്ട ആദ്യത്തെ പേര് ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട, ശ്രീ ഗോകുലം ഗോപാലൻ സാറിന്റെയാണ്. ഹോളിവുഡ് സ്റ്റാൻഡേർഡിൽ ഒരു മലയാള സിനിമ നിർമിക്കാൻ കൂടെയുള്ള ടീമിനെ അങ്ങേയറ്റം വിശ്വസിച്ചു അവർക്കായി തന്റെ പരമാവധി കാര്യങ്ങൾ, മലയാള സിനിമ വ്യവസായത്തിന്റെ പരിമിതികൾ മറികടന്നു ചെയ്യുകയും, ഇത്രയും വലിയ തുക അതിനായി ഇൻവെസ്റ്റ് ചെയ്തു എല്ലാകാലത്തും മലയാള സിനിമ ചരിത്രത്തിൽ നൂതന മാറ്റങ്ങൾ കൊണ്ട് വരുന്ന ദീർഘ ദർശിയായ അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നു.
അടുത്തതായി എടുത്ത് പറയേണ്ട പേര് സഹോദര തുല്യനായ ജയസൂര്യയുടേതാണ്, ഒരു നടൻ ഒരു സിനിമക്കായി തന്റെ കരിയറിലെ നിർണായക സമയത്ത് ഇത്രയും കാലം മാറ്റിവെക്കുന്നത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവത്തിൽ അപൂർവം ആണ്. കേവലം അഭിനേതാവായി തന്റെ വേഷം അഭിനയിച്ചു മടങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ പ്രാരംഭ ചർച്ച മുതൽ വര്ഷങ്ങളായി സിനിമയുടെ നന്മ മാത്രം മുൻനിർത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്‌നിഷ്യൻ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്ത ജയന് അദ്ദേഹത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം എല്ലാ രീതിയിലും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ചെയ്യുന്ന ഓരോ സിനിമയിലും തന്റെ ഏറ്റവും മികച്ച എഫർട്ട് ഇടുന്ന നാഷണൽ അവാർഡിലൂടെ സങ്കേതികമായി തന്റെ പ്രാഗൽഭ്യം തെളിയിച്ച പ്രിയപ്പെട്ട ഡയറക്ടർ റോജിൻ തോമസ്, ഇ യാത്രയിൽ ഉടനീളം കൂടെ നിന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു ചേട്ടൻ, കത്തനാരുടെ ലോകം മികച്ച ദൃശ്യനുഭവമാക്കാൻ തന്റെ എല്ലാവിധ അറിവും കഴിവും ഉപയോഗിച്ച് പരിശ്രമിക്കുന്ന D.O.P നീൽ ഡി കുഞ്ഞ, കത്തനാർ എന്ന ലോകം നമുക്ക് മുന്നിൽ തുറന്നിട്ട റൈറ്റർ രാമാനന്ദ്, വരികളിലെ ആ ലോകം യഥാർഥ്യത്തിലേക്ക് അതിന്റെ ഏറ്റവും മികച്ച രീതിയിൽ മാന്ദ്രികനെ പോലെ സൃഷ്ട്ടിച്ചു എടുക്കുന്ന പാൻ ഇന്ത്യ ലെവലിൽ വലിയ സിനിമകളുടെ ഭാഗമാകുന്ന പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യുമെർ അനീഷ്, ആർട്ട് ഡയറക്ടർസ് അജി & രാം പ്രസാദ്, ഋഷിലാൽ-സ്റ്റിൽസ് ,റഫീഖ് -മേക്കിങ് വീഡിയോ, P.R.O മാരായ വാഴൂർ ജോസ് & ശബരി, അനിൽ & സൂര്യ യൂണിറ്റ് ടീം, പ്രൊഡക്ഷൻ ബോയ്സ്, ഗോഡ, ഡ്രൈവേഴ്സ്, ജൂനിയർ ആർട്ടിസ്റ് കോർഡിനേറ്റർ നജീബ്, ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി സിനിമയുടെ പലപല മേഖലകളിലെ നിർവധിയാളുകൾ.
കൂടാതെ ശ്രീ ഗോകുലം മൂവീസിന്റെ തന്നെ കുടുംബാംഗങ്ങൾ. നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട് എനിക്കെന്നും സഹായ ഹസ്തം നീട്ടുന്ന പ്രിയ പ്രവീൺ ചേട്ടനും, ബൈജുവേട്ടനും.
ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരോടും പ്രത്യേയകം,പ്രത്യേയകം നന്ദി അറിയിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഈ രീതിയിൽ പറയുന്നതിന്റെ പരിമിതി മൂലം എല്ലാവരോടുമുള്ള ആത്മാർത്ഥമായ നന്ദി ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചുകൊണ്ടും, സിനിമയുടെ തുടർന്നുള്ള കാര്യങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും നിർത്തട്ടെ.
സ്നേഹപൂർവ്വം കൃഷ്ണമൂർത്തി
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…