മരക്കാർ അറബിക്കടലിന്റെ സിംഹം പോലെ മലയാള സിനിമക്ക് എക്കാലവും പറയാൻ കഴിയുന്ന മുതൽ മുടക്കിൽ ഉള്ള ഒരു സിനിമ എത്തുമ്പോൾ അതിന് പിന്തുണ നൽകേണ്ടത് തീയറ്ററുകൾ തന്നെയാണ്.
എന്നാൽ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്തിരിപ്പൻ നയം ആണ് സ്വീകരിച്ചത്. ഡിസംബർ 2 നു മരക്കാർ എത്തുമ്പോൾ ഒരു ത്വാതിക അവലോകനം അജഗജാന്തരം അടക്കമുള്ള വമ്പൻ ചിത്രങ്ങൾ റിലീസ് മാറ്റിയപ്പോൾ കാവൽ എന്തൊക്കെ സംഭവിച്ചാലും നവംബർ 25 നു റീലീസ് ചെയ്യും എന്നുള്ള തീരുമാനത്തിൽ ആണ് നിർമാതാക്കൾ.
അത്തരത്തിൽ കാവൽ 25 നു എത്തിയാൽ അതിന് 7 ദിവസങ്ങൾക്കു ശേഷം എത്തുന്ന മരക്കാരിന് പ്രതീക്ഷിക്കുന്ന തീയറ്ററുകൾ ലഭിക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഫിയോക് തീയറ്ററുകളിൽ കുറുപ്പും ഒപ്പം കാവലും ആയിരിക്കും പ്രദർശനം നടത്തുക.
ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് സിനിമ നിർമ്മിക്കുന്നത്. കസബ എന്ന ചിത്രത്തിന് ശേഷം നീതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രം കൂടി ആണ് കാവൽ. ആന്റണി പറഞ്ഞാലും റിലീസ് മാറ്റില്ല എന്നാണ് ജോബി ജോർജ്ജ് അറിയിച്ചിരിക്കുന്നത്.
ദൈവം ചോദിച്ചാൽ മറ്റും അല്ലാതെ വേറെ ആരൊക്കെ ചോദിച്ചാലും മാറ്റില്ല എന്നും നിർമാതാവ് പറയുന്നു. ആന്റണി പെരുമ്പാവൂരുമായി നേരിട്ടുള്ള അങ്കത്തിന് തന്നെയാണ് ജോബി ജോർജ് എന്ന തരത്തിൽ അദ്ദേഹം തന്റെ പോസ്റ്റുകളിൽ നൽകി ഇരിക്കുന്ന മറുപടികൾ.
നവംബർ 25 നു കാവൽ എത്തിയാൽ ഏഴ് ദിവസങ്ങൾക്ക് ശേഷം മരക്കാർ എത്തുന്നത്. അങ്ങനെ വരുമ്പോൾ അമ്പത് തീയറ്റർ എങ്കിലും ഹോൾഡ് ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കുമ്പോൾ കളികൾ കാണാൻ ഇരിക്കുന്നതെ ഉള്ളൂ എന്നാണ് ജോബി ജോർജ് ആരാധകർക്ക് നൽകിയ മറുപടി.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…