Categories: Cinema

കേശു ഈ വീടിന്റെ നാഥൻ കണ്ടു തീർത്തത് 7 ദിവസം കൊണ്ട്; സീരിയൽ താരം അശ്വതി; ദിലീപിന് ഇതിൽ കൂടുതൽ അപമാനം ഇനി വരാനില്ല..!!

നാദിർഷ സംവിധാനം ചെയ്യുന്ന നാലാം ചിത്രം ആണ് കേശു ഈ വീടിന്റെ നാഥൻ. ആദ്യ രണ്ടു ചിത്രങ്ങൾ വിജയം ആയപ്പോൾ തുടർന്ന് ആ വിജയം മുന്നോട്ടുള്ള ചിത്രങ്ങളിൽ ഒരുക്കാൻ കഴിയാത്ത ആൾ കൂടി ആണ് നാദിർഷ.

പഴകി ദ്രവിച്ച കോമഡി രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് നാദിർഷ ദിലീപ് കൂട്ടുകെട്ട് ഒന്നിക്കാൻ വേണ്ടി സജീവ് പാഴൂർ ഒരുക്കിയ തിരക്കഥ. ഇവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതുകൊണ്ടും ദിലീപ് നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം കോമഡി വേഷം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഹോട്ട് സ്റ്റാറിൽ ആണ് സിനിമ റീലീസ് ചെയ്തത്.

വമ്പൻ പ്രൊമോഷൻ പരിപാടികൾ ചെയ്തു വന്ന ചിത്രം ആണെങ്കിൽ കൂടിയും ആദ്യ ഷോ കഴിഞ്ഞതോടെ മലയാളി മനസുകൾ തകർത്തു കളഞ്ഞു നാദിർഷയും ദിലീപും. ചിരിപ്പൂരം എന്ന രീതിയിൽ വന്ന ചിത്രം ആണെങ്കിൽ പോലും ദ്വയാർത്ഥ കോമഡിയുടെ കാലം കഴിഞ്ഞ ജീർണ്ണത ചിത്രത്തിൽ പല രംഗങ്ങളിലും മുഴച്ചു നിന്നു.

ഇപ്പോൾ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു എത്തിയിരിക്കുകയാണ് സീരിയൽ താരം അശ്വതി. അങ്ങനെ ഒന്നാം തീയതി മുതൽ കാണാൻ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടു തീർത്തു. കേൾക്കട്ടെ നിങ്ങൾ എത്ര ദിവസം കൊണ്ടാണ് കണ്ടു തീർത്തത് എന്നും അശ്വതി പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

തുടർന്ന് പോസ്റ്റിൽ ഒരു കിടിലം കമന്റ് കൂടി അശ്വതി പങ്കു വെച്ചു. അപ്പോൾ എല്ലാവരും ചീത്ത വിളിച്ചു കഴിഞ്ഞോ.. ബിഗ് ബോസ് വരുന്നുണ്ട് നമുക്ക് അതിൽ കാണാം. എന്ന് ഔട്ട് ഡേറ്റഡ് ആയ യാതൊരു എഫോർട്ടും എടുക്കാതെ ടെലികാസ്റ്റ് ചെയ്യുന്ന സീരിയലിൽ പണ്ടെങ്ങാണ്ടോ മുഖം കാണിച്ച വീട്ടിൽ കുത്തിയിരിക്കുന്ന ഒരമ്മച്ചി.

എന്നായിരുന്നു കമന്റ്. നാദിർഷയും ദിലീപും ആദ്യമായി ഒന്നിച്ചപ്പോൾ മികച്ചൊരു ചിത്രം പ്രതീക്ഷ വെച്ച പ്രേക്ഷകർക്ക് നിരാശ മാത്രം ആയിരുന്നു ഫലം.

ദിലീപ് തന്നെ സംവിധാനം , നിർമാതാവ് , ഗാനങ്ങൾ , തിരക്കഥ എന്നി എല്ലാം പരിചയപ്പെടുത്തുന്നത്.

തുടർന്ന് കേശുവിന്റെ ഡ്രൈവിംഗ് സ്കൂൾ കാണിച്ചു കൊണ്ട് ആണ് തുടക്കം എങ്കിൽ കൂടിയും തുടർന്ന് അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കാൻ പോകുന്ന കേശുവും അളിയന്മാരും പെങ്ങൾമാരും അതുപോലെ കുടുംബവും ചേർന്നുള്ള യാത്രയും അതിന്റെ ഇടയിൽ 12 കോടി ലോട്ടറി അടിക്കുന്നതും അത് അന്വേഷിക്കുന്നതും ഒക്കെയാണ് കഥ. ഉർവശി ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക ആയി എത്തുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago