കേരള ബോക്സ് ഓഫീസ് മലയാളം തമിഴ് ചിത്രങ്ങൾക്ക് അപ്പുറം നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളത് ബാഹുബലി പോലുള്ള തെലുങ്ക് ചിത്രങ്ങൾ എത്തുമ്പോൾ ആയിരുന്നു.
കേട്ട് കേൾവി പോലുമില്ലാത്ത കന്നഡ ഇൻഡസ്ട്രിയിൽ നിന്നും ഒരു ചിത്രം വന്നു മലയാളി മനസുകൾ മുഴുവൻ കീഴടക്കുക എന്ന് പറയുമ്പോൾ അതിനൊരു റേഞ്ച് തന്നെ വേണം.
മലയാളത്തിൽ ഇന്ന് വരെ ഉള്ള ഫസ്റ്റ് ഡേ ബോക്സ് ഓഫീസ് റെക്കോർഡ് ഇനി റോക്കി ഭായിക്ക് സ്വന്തം എന്ന് പറയുമ്പോൾ ശരിക്കും നാണിച്ച് തലകുനിക്കേണ്ട അവസ്ഥയാണ് വിജയ് ആരാധകർക്ക് ഉള്ളത് എന്ന് വേണം പറയാൻ.
മോഹൻലാൽ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ തള്ളിക്കയറ്റം ഉള്ള താരം ആണ് വിജയ് ചിത്രങ്ങൾ. മലയാളത്തിന്റെ ദത്തുപുത്രൻ ആയി അറിയപ്പെടുന്ന വിജയിക്ക് പോലും കഴിയാത്ത നേട്ടം ആണ് റോക്കി ഭായ് നേടിയെടുത്തത്. കെ ജി എഫ് ചാപ്റ്റർ 2 ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് 7.48 കോടി രൂപയാണ്.
മോഹൻലാൽ ചിത്രം ഒടിയനെ ആണ് കെജിഎഫ് രണ്ടാം ഭാഗം മറികടന്നത്. 2018 ൽ ഹർത്താൽ ദിനത്തിൽ ആയിരുന്നു ഒടിയൻ കേരളത്തിൽ റിലീസ് ചെയ്തത്. അന്ന് ചിത്രം നേടിയത് 7.2 കോടിയോളം രൂപ ആയിരുന്നു. മൂന്നാം സ്ഥാനത്തിൽ ഉള്ളത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബീസ്റ്റ് ആണ്.
കേരളത്തിൽ വിതരണ കമ്പനി ആയ മാജിക് ഫ്രെയിസ് ഔദ്യോഗികമായി പറയുന്നത് 7.15 കോടി ആണ് ആദ്യ ദിനം നേടിയത് എന്ന്. എന്നാൽ അനലിസ്റ്റുകൾ ആറു കോടിയോളം നേടിയത് എന്ന് പറയുന്നത്. എന്തായാലും ഇനി യഷ് നേടിയ കേരള ബോക്സ് ഓഫീസ് റെക്കോർഡ് ആര് മറികടക്കും എന്നുള്ളത് കാത്തിരുന്ന് കാണുക തന്നെ വേണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…