ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കിൽ എത്തുന്ന ചിത്രം എന്ന ടാഗ് ലൈനോടെ ആണ് കുഞ്ഞാലി മരയ്ക്കാർ എത്തുന്നത്. ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ്, കോണ്ഫിഡൻസ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഡിസംബർ 1ന് ഹൈദരാബാദിൽ ആരംഭിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഡിസംബർ 10ന് ആയിരിക്കും ജോയിൻ ചെയ്യുക. മഹാ പ്രളയം നേരിട്ട കേരളത്തിന് കൈത്താങ്ങായി താര സംഘടന അമ്മ നടത്തുന്ന “ഒന്നാണ് നമ്മൾ” എന്ന സ്റ്റേജ് ഷോ അബുദാബിയിൽ നടത്തുന്നത് കൊണ്ടാണ് മോഹൻലാൽ ജോയിൻ ചെയ്യാൻ വൈകുന്നത്.
മോഹൻലാലിന്റെ യുവ കാലഘട്ടം അഭിനയിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. പ്രണവ് മോഹൻലാലിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. കീർത്തി സുരേഷ് ചിത്രത്തിൽ മറ്റൊരു നായികയായി എത്തുന്നു.
നെടുമുടി വേണു, മുകേഷ്, തമിഴ് നടൻ അർജുൻ, നാഗാർജ്ജുന, സുനിൽ ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് ആണ് വി എഫ് എക്‌സിന് ചുമതല. സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈനർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…