മലയാളികൾക്ക് ഓണസമ്മാനമായി കിട്ടിയ ചിത്രമാണ് ഹോം. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങൾ അണിനിരന്ന ചിത്രമാണ് ഹോം. മഞ്ജു പിള്ള , ഇന്ദ്രൻസ് എന്നിവരാണ് കുട്ടിയമ്മയും ഒലിവർ ട്വിസ്റ്റുമായി എത്തിയത്.
കുറെ കാലങ്ങൾ ആയി മഞ്ജു പിള്ള അഭിനയ ലോകത്തിൽ ഉണ്ടെങ്കിൽ കൂടിയും ഇത്രയും കാലം മഞ്ജുവിനെ മലയാളികൾ കൺനിറയെ കണ്ടത് തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയായി ആയിരുന്നു.
കളിയും ചിരിയുമായി പ്രേക്ഷക മനസുകളിൽ ചേക്കേറിയിരുന്നു മോഹനവല്ലി. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ ഭാര്യ കുട്ടിയമ്മയുടെ വേഷത്തിൽ ആണ് മഞ്ജു പിള്ള എത്തിയത്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ആണ് ഇദ്രൻസ്. അഭിനയം കൊണ്ടും അതോടൊപ്പം വ്യക്തിത്വം കൊണ്ടും എന്നും തന്നെ അതിശയിപ്പിച്ചിട്ടുള്ള ആൾ കൂടിയാണ് ഇന്ദ്രൻസ് എന്ന് മഞ്ജു പറയുന്നു.
ഇന്ദ്രൻസിനൊപ്പം അഭിനയിച്ചതുകൊണ്ട് ആണ് തനിക്ക് കുട്ടിയമ്മയായി ജീവിക്കാൻ കഴിഞ്ഞതെന്ന് മഞ്ജു പിള്ള പറയുന്നു. അത്രയേറെ കോൺഫോർട്ട് ആയ അന്തരീക്ഷമാണ് ഇൻന്ദ്രസിനൊപ്പം അഭിനയിക്കുമ്പോൾ ഉള്ളത്.
മഞ്ജുവുമായി മാനസികമായി അത്രയേറെ അടുപ്പമുള്ളത് കൊണ്ട് അഭിനയിക്കുമ്പോൾ തങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രി ഉണ്ടായി എന്നും ഇന്ദ്രൻസ് പറയുന്നു. മലയാളത്തിന് അടുത്ത കാലത്തിൽ ലഭിച്ച ഫീൽ ഗുഡ് മൂവി ആയിരുന്നു ഹോം.
കുറച്ചു കാലങ്ങൾ ആയി ഇന്ദ്രൻസ് മികച്ച വേഷങ്ങൾ കൊണ്ട് മലയാളികളെ അതിശയിപ്പിക്കുമ്പോൾ മഞ്ജു പിള്ളയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായി മാറിക്കഴിഞ്ഞു കുട്ടിയമ്മ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…