മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രം ആയിരുന്നു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു ഉദയകൃഷ്ണ തിരക്കഥ എഴുതി എത്തിയ ആറാട്ട്. മാസ്സ് മസാല എന്റെർറ്റൈനെർ ആയി എത്തിയ ചിത്രം മാർച്ച് 18 ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്തത്.
എന്നാൽ വലിയ വിജയം ആകാതെ ഏറുന്ന ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രത്യേകിച്ച് ക്യാപ്ഷൻ ഒന്നും നൽകാതെയാണ് എൽജെപി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള പോസ്റ്റുമായി സാധാരണ എത്തുന്നത് സാധാരണ വിനായകൻ ആണ്. തന്റെ രാഷ്ട്രീയം ആണ് അതിൽ കൂടി പറയുന്നത് എന്നാണ് വിനായകൻ അതിൽ കൂടി പറയുന്നത്. പോസ്റ്റിനു പൂർണത ഇല്ലെങ്കിൽ കൂടിയും അതിനെ കുറിച്ച് ആളുകൾ ചിന്തിക്കട്ടെ എന്നുള്ള മനോഭാവം ആണ് വിനയാകാനുള്ളത്.
എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആയ ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ മോഹൻലാൽ ചിത്രത്തിനെ കുറിച്ച് വ്യക്തത ഇല്ലാതെ പോസ്റ്റർ മാത്രം ഷെയർ ചെയ്യുമ്പോൾ അത് മോഹൻലാലിനെ കളിയാക്കുന്നതാണോ എന്നാണ് കംമെന്റിൽ കൂടി വരുന്ന ചോദ്യങ്ങൾ.
കളിയാക്കിയതാണോ എന്നാണ് ഒരു കമന്റ്. കണ്ടോണ്ടിരിക്കുമ്പോൾ തന്നെ തങ്കച്ചൻ ചേട്ടന്റെ എന്തോരം ഡയലോഗാണ് പറഞ്ഞു പോയത്. മമ്മൂക്കയുടെ കൂടാതെ അടുത്ത പടം ചെയ്യുന്നതിന്റെ ദാർഷ്ട്യമാണ്. സർക്കാസ്റ്റിക്ക് ദാർഷ്ട്യം ആണ്. എന്നായിരുന്നു മറ്റൊരു കമന്റ്. മോഹൻലാൽ എന്ന നടനെ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി.
എന്നാൽ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചെയ്യുമ്പോൾ മോഹൻലാൽ എന്താണ് ചെയ്യുന്നതിന് എന്നുള്ള പ്രതിഷേധമായി തന്നെ ഇതിനെ കരുതേണ്ടി വരുമെന്ന് ആരാധകർ അടക്കം കണക്ക് കൂട്ടുന്നത്. എന്തായാലും നിരവധി വ്യാഖ്യാനങ്ങൾ വരുമ്പോഴും മൗനം തന്നെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറുപടി.
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…