വെറും നാല് ചിത്രങ്ങൾ കൊണ്ട് തന്റെ സംവിധാനത്തിന്റെ റേഞ്ച് എന്താണ് എന്ന് മനസിലാക്കി കൊടുത്തിരിക്കുകയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ. തമിഴകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കുന്നത് ലോകേഷ് കനകരാജിന്റെ ഒപ്പം ഒരു ചിത്രം ചെയ്യുന്നതിന് വേണ്ടിയാണ്.
കൈതിയിൽ നിന്നും സർക്കാരിലേക്ക് എത്തിയപ്പോൾ ആളുകൾക്ക് തെല്ലൊരാശങ്ക ഉണ്ടായിരുന്നു എങ്കിൽ കൂടിയും തന്റെ സ്വസിദ്ധമായ ശൈലിയിൽ ഉള്ള ചിത്രം ആയിരുന്നു കമൽ ഹസൻ നായകനായി എത്തിയ വിക്രം.
കമൽ ഹസൻ കഴിഞ്ഞ നാല് വർഷങ്ങൾ അഭിനയ ലോകത്തിൽ നിന്നും വിട്ടുനിന്നു എങ്കിൽ അതിനുള്ള ഉത്തരം തന്നെയാണ് വിക്രം എന്ന ചിത്രം. റിലീസ് ചെയ്തു രണ്ടുവാരങ്ങൾ പിന്നിടുമ്പോൾ ചിത്രം നാനൂറുകോടി കോടി നേടിയെന്ന് കണക്കുകൾ പറയുന്നു. മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന നേട്ടത്തിൽ ആണ് വിക്രം ഉള്ളത്.
പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്നും മാത്രം നേടിയത് ഏകദേശം മുപ്പത്തിരണ്ട് കോടിയോളം രൂപയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി വിക്രം മാറിക്കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകൻ ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ കേരളത്തിൽ എത്തിയത്.
കേരളത്തിൽ ഇരുവരും എത്തിയ സമയത്തിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആയിരുന്നു മോഹൻലാലിനൊപ്പം തമിഴിൽ ചിത്രം ചെയ്യാനുള്ള ആഗ്രഹം ലോകേഷ് കനകരാജ് പങ്കുവെച്ചത്. മോഹൻലാൽ , മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി തമിഴിൽ താൻ സിനിമ ചെയ്യും എന്ന് ആയിരുന്നു ലോകേഷ് കനകരാജ് പറഞ്ഞത്.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനയ പ്രതിഭാസങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും. ഇപ്പോൾ വിക്രം ഒരു യൂണിവേഴ്സൽ സിനിമ രീതിയിലേക്ക് കൊണ്ടുപോകാൻ ഇരിക്കെ ചിത്രത്തിൽ മൂന്നാം ഭാഗത്തിൽ മോഹൻലാൽ വില്ലൻ പരിവേഷത്തിൽ എത്തും എന്നുള്ള ആകാംഷയും പ്രേക്ഷകർക്ക് ഉണ്ട്. ബിഗ് ബോസ്സിൽ വിക്രം പ്രൊമോഷൻ ഭാഗമായി എത്തിയപ്പോൾ മോഹൻലാലിനൊപ്പം ചിത്രം ചെയ്യുന്നതിന്റെ സൂചനകൾ കമൽ ഹസൻ നൽക്കിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…