മലയാളികൾ കാത്തിരുന്ന ദിനം ഇന്നാണ്. എങ്ങും ആരവങ്ങൾ മാത്രം. മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രം, ആദ്യ ഷോ തുടങ്ങി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക.
കേരളത്തിൽ 400 ഓളം സ്ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഫാൻസ് ഷോ 7 മണിക്ക് തുടങ്ങി. മോഹൻലാൽ, സുചിത്ര മോഹൻലാൽ, ടോവിനോ തോമസ്, ആന്റണി പെരുമ്പാവൂർ, സംഗീത സംവിധായകൻ ദീപക് ദേവ്, പൃഥ്വിരാജ് എന്നിവർ ആണ് എറണാകുളം കവിത തീയറ്ററിൽ ആരാധകർക്ക് ഒപ്പം ഫാൻസ് ഷോ കാണാൻ എത്തിയിരിക്കുന്നത്.
സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ്, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, സാനിയ ഇയ്യപ്പൻ, ബാല, വിവേക് ഒബ്രോയ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
ത്രില്ലർ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി ആണ്. ആശിർവാദ് സിനിമാസിലെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…