ലൂസിഫറിന് ആദ്യ ദിനം 12 കോടി; 10 ദിവസങ്ങൾ കൊണ്ട് 100 കടക്കുമെന്ന് പ്രതീക്ഷ..!!
ഒരിക്കൽ കൂടി ബോക്സോഫീസ് അടക്കി വാഴാൻ മോഹൻലാൽ എത്തി. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിന് ആദ്യ ദിനം ഇന്ത്യയിൽ നിന്നും മാത്രം നേടിയത് 12 കോടി രൂപയാണ്.
വിദേശ രാജ്യങ്ങളിൽ ഇതുവരെ ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ കളക്ഷൻ എന്ന് ഫാർസ് ഫിലിം കമ്പനി പറഞ്ഞിരുന്നു എങ്കിലും ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടട്ടില്ല.
വിദേശ രാജ്യത്തെ റിപ്പോർട്ട് കൂടി എത്തിയാൽ ഏറ്റവും കൂടി ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള സിനിമ എന്ന റെക്കോര്ഡ് ലൂസിഫർ സ്വന്തം ആക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
റിലീസ് കേന്ദ്രങ്ങളിൽ എല്ലാം തന്നെ മികച്ച പ്രതികരണത്തോടെ വീക്കെന്റ് ബുക്കിംഗ് ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രം, 10 ദിവസം കൊണ്ട് 100 കോടി കടക്കും എന്നും അണിയറ പ്രവർത്തകർ വിലയിരുത്തുന്നു.
മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, ടോവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്, വിവേക് ഒബ്രോയ്, സായ് കുമാർ, നൈല ഉഷ, സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ലൂസിഫർ, കേരളത്തിൽ മാത്രം 400 സ്ക്രീനുകളിൽ ആയിരുന്നു റിലീസ്.