ലൂസിഫർ എന്ന ചിത്രം മലയാള സിനിമക്ക് നേടി കൊടുത്ത മാർക്കറ്റിങ് സാധ്യതകൾ എന്നുള്ളത് തന്നെ ഇതുവരെ വരെ മറ്റൊരു മലയാള സിനിമക്കും നേടി എടുക്കാൻ കഴിയുന്നതിന് മുകളിൽ ആയിരുന്നു.
മലയാള സിനിമയിലെ ഏറ്റവും വലിയ ജനസാഗരം പുലിമുരുകൻ ഇറങ്ങിയ സമയത്ത് തീയറ്ററിൽ ഉണ്ടായി എങ്കിൽ കൂടിയും മാർക്കറ്റിന്റെ അനന്ത സാധ്യതകൾ മുഴുവൻ മുതലാക്കാൻ പുലിമുരുകന് കഴിഞ്ഞില്ല എന്ന് തന്നെ പറയാം.
എന്നാൽ, ലൂസിഫർ എന്ന ചിത്രം 200 കോടിയുടെ മൊത്ത ബിസിനെസ്സ് നേടുമ്പോൾ ആമസോണ് പ്രൈമിൽ അടക്കം ഇതുവരെ മറ്റൊരു മലയാള സിനിമക്കും നേടി എടുക്കാൻ കഴിയാത്ത വരുമാനം ആണ് ഉണ്ടാക്കി എടുത്തത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തകൾ സിനിമ എത്തുന്നതിന് മുന്നേ തന്നെ ചിത്രത്തിന്റെ സംവിധായകൻ ആയ പ്രിത്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർ മനസ്സിൽ കണ്ടിരുന്നു എങ്കിൽ കൂടിയും ബഡ്‌ജറ്റ് തന്നെ ആയിരുന്നു അത്തരത്തിൽ ഉള്ള ഒരു നീക്കത്തിൽ നിന്നും ഇരുവരെയും പിൻവലിപ്പിച്ചത്.
പൃഥ്വിരാജ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതും അത് തന്നെ ആയിരുന്നു, മരക്കാർ അറബിക്കടലിന്റെ സിംഹം, മാമാങ്കം എന്നീ ചിത്രങ്ങൾ വലിയ വിജയം ആകണം എന്നുള്ള പ്രാർത്ഥനയിൽ ആണ് താൻ എന്നും അത്തരത്തിൽ ചിത്രങ്ങൾ വലിയ വിജയങ്ങൾ ആകുമ്പോൾ മാത്രമേ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും ചിന്തിക്കാനും മലയാളത്തിൽ റിലീസ് ചെയ്യാനും കഴിയൂ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു.
ലൂസിഫർ എന്ന ചിത്രത്തിൽ യഥാർത്ഥ ലൂസിഫർ എന്ന ചിത്രത്തിലെ ഏറ്റവും ചെറിയ ഭാഗം മാത്രമാണ് സിനിമ ആക്കിയത് എന്നും പത്തിലേറെ വെബ് സീരീസ് ആയി റിലീസ് ചെയ്യാൻ ഉള്ള കണ്ടന്റ് ഈ ചിത്രത്തിന് ഉണ്ടായിരുന്നു എന്നും ചിത്രത്തിന്റെ യഥാർത്ഥ മുഖം എത്തുന്നത് രണ്ടാം ഭാഗത്തിൽ കൂടി ആയിരിക്കും എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
അബ്രഹാം ഖുറേഷിയുടെയും സയ്യിദ് മുഹമ്മദിന്റെയും യദാർത്ഥ മുഖങ്ങൾ, കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർക്ക് ഒപ്പം ഞങ്ങളും.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…