മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രം ലൂസിഫറിന്റെ സെൻസർ പൂർത്തിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
ഒരു സീൻ പോലും സെൻസർ കട്ട് ഇല്ലാതെയാണ് ചിത്രം എത്തുന്നത്. മാർച്ച് 28ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 2 മണിക്കൂർ 48 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റണി പെരുമ്പാവൂർ ആണ്. മുരളി ഗോപിയുടേത് ആണ് തിരക്കഥ.
മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയ്, ഇന്ദ്രജിത് സുകുമാരൻ, ബാല, നൈല ഉഷ, കലാഭവൻ ഷാജോണ്, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിന് ഉള്ളത്.
ചിത്രത്തിന്റെ ട്രയ്ലർ മാർച്ച് 22ന് അബുദാബി ഡെൽമ മാളിൽ വെച്ച് ലോഞ്ച് ചെയ്യും.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…