മലയാള സിനിമയിലെ ചരിത്രത്തിലെ വേഗതയേറിയ വിജയം സ്വന്തമാക്കിയ ലൂസിഫർ, വെറും എട്ട് ദിവസങ്ങൾക്ക് കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്, 21 ദിവസങ്ങൾ കൊണ്ടാണ് 150 കോടി ബിസിനെസ്സ് ചിത്രം സ്വന്തമാക്കിയത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ മാർച്ച് 28ന് ആണ് ലോകമെമ്പാടും റിലീസ് ചെയ്തത്, തുടർന്ന് ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബിങ് വേർഷനും തീയറ്ററുകളിൽ എത്തി.
ചിത്രം റിലീസ് ചെയ്ത അമ്പതാം ദിവസത്തിൽ എത്തുമ്പോൾ ആണ് ആരാധകരെ പോലും അതിശയിപ്പിച്ചു കൊണ്ട് മേയ് 16 മുതൽ ആമസോണ് പ്രൈമിൽ സ്‌ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ മൂന്ന് ഭാഷകളിൽ ഉള്ള വേർഷനും പ്രേക്ഷകർക്ക് കാണാൻ സാധിക്കും. റെക്കോർഡ് തുകകാണു ആമസോണ് ലൂസിഫർ സ്വന്തമാക്കിയത്.
മോഹൻലാലിന് ഒപ്പം ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ, വിവേക് ഒബ്രോയി, സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ലൂസിഫർ, മുരളി ഗോപിയുടെ തിരക്കഥ സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനും നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…