Street fashion

ലൂസിഫർ രണ്ടാം ഭാഗം വരുന്നു; ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു..!!

ലൂസിഫർ എന്ന മോഹൻലാൽ നായകനായ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത്, ചിത്രത്തിൽ ഒരു മിനിറ്റ് ഷോട്ടിൽ എത്തുന്ന മോഹൻലാലിന്റെ ചിത്രത്തിലെ എബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ കാത്തിരിപ്പ് ചിത്രം ഇറങ്ങിയത് മുതൽ ആരാധകർക്ക് ഉള്ളതാണ്.

സ്റ്റീഫൻ നെടുംമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ ലൂസിഫറിൽ എത്തുന്നത് എങ്കിൽ കൂടിയും നാടും വീടും വിട്ട് വർഷങ്ങളോളം അജ്ഞാതനായ നിന്ന സ്റ്റീഫന്റെ ജീവിത കഥ കൂടിയാണ് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൂടി പറയുന്നത്.

ചിത്രത്തിൽ പൃഥ്വിരാജ് – മോഹൻലാൽ കൊമ്പിനേഷനിൽ ഒരു മുഴുനീള ചിത്രം കൂടി ആകുമ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാകുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയമായി മാറിക്കഴിഞ്ഞ ലൂസിഫർ, അമ്പത് ദിവസത്തിലേക്ക് എത്തുമ്പോൾ 130 കോടി നേടിക്കഴിഞ്ഞു ബോക്സോഫീസിൽ നിന്നും മാത്രം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരിക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആരാധകർ പലവട്ടം ചോദിച്ചപ്പോഴും ഇരുവരും ഒരിക്കൽ പോലും നിരസിച്ചില്ല എന്നുള്ളതാണ് സത്യം.

കാത്തിരിപ്പ് ഇനി അധികം നീളില്ല എന്ന അർഥത്തിൽ ഉള്ള ഇംഗ്ളീഷ് വാചകം ആണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്. അതിൽ തന്നെ ലുസിഫർ എന്നു സൂചിപ്പിക്കുന്ന “L” എന്ന ഇംഗ്ലീഷ് അക്ഷരം എടുത്തു കാണിച്ചിട്ടുമുണ്ട്. ലുസിഫെറിന്റെ ഗംഭീര ക്ലൈമാക്സ് കണ്ടപ്പോൾ മുതൽ ഓരോ മോഹൻലാൽ ആരാധകരും സിനിമാ പ്രേമിയും ആഗ്രഹിക്കുന്നതാണ് ഇതിനു ഒരു രണ്ടാം ഭാഗം. ഏതായാലും ഈ പ്രോജക്ട് അധികം വൈകാതെ തന്നെ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും എന്നാണ് മുരളി ഗോപിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

മോഹൻലാലിന് ഒപ്പം പ്രിത്വിരാജ്, മഞ്ജു വാര്യർ, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. മൂന്ന് ഭാഷകളിൽ ഇതിനോടകം ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago