ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ അവസാനിച്ചു. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്രോയ്, മഞ്ജു വാര്യർ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ടീസർ എത്തുകയാണ്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, തന്റെ ഒഫീഷ്യൽ പേജിലൂടെ ആയിരിക്കും ടീസർ റിലീസ് ചെയ്യുക. 13നു രാവിലെ 9മണിക്ക് ആണ് ടീസർ എത്തുന്നത്
ഇടുക്കി വണ്ടി പെരിയാറിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം, എറണാകുളം, കുട്ടികാനം, തിരുവനന്തപുരം, മുംബൈ എന്നിവടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. പിന്നീട് ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ കഴിഞ്ഞ ദിവസം റഷ്യയിൽ ഷൂട്ട് ചെയ്തത്. രണ്ട് ദിവസത്തെ ഷൂട്ട് ആയിരുന്നു റഷ്യയിൽ ഉണ്ടായിരുന്നത്.
സിനിമയിൽ മോഹൻലാൽ സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് എത്തുന്നത്.
ലൂസിഫർ, അടുത്ത വർഷം മാർച്ച് അവസനത്തോടെയാണ് തീയറ്ററുകളിൽ എത്തുന്നത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…