മോഹൻലാൽ ആരാധകർക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ ആണ്, മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ റിലീസ് ആണ് ലൂസിഫർ. കഴിഞ്ഞ വർഷം നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ ഉള്ള കാത്തിരിപ്പിൽ ആണ് മോഹൻലാൽ ആരാധകർ.
മാര്ച്ച് 28 ന് ആണ് ലോകമെങ്ങും ഒരേ ദിവസം ലൂസിഫർ എത്തുന്നത്, ചിത്രത്തിന്റ പ്രൊമോഷന്റെ ഭാഗമായി ലൂസിഫർ ടീം അബുദാബിയിൽ എത്തുകയാണ്. മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ആന്റണി പെരുമ്പാവൂർ എന്നിവർ ആണ് ഗ്രാന്റ് പ്രൊമോ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്.
മാര്ച്ച് 22ന് അബുദാബി ഡെൽമ മാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ചിത്രത്തിന്റെ ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ചും ഉണ്ടാവും.
ജിസിസിയിൽ ഏറ്റവും വലിയ റിലീസ് ഒരുക്കുന്ന വിതരണ കമ്പനിയാണ് ലൂസിഫറിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്, പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും ശേഷം വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫറിന് വേണ്ടി ഒരുക്കുന്നത്. നിവിൻ പോളിയും മോഹൻലാലും ഒന്നിച്ചെത്തിയ കായംകുളം കൊച്ചുണ്ണിയേക്കാൾ വലിയ തുകക്കാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫർ സ്വന്തമാക്കിയിരിക്കുന്നത്.
മിഡിൽ ഈസ്റ്റിൽ വരുന്ന അമേരിക്കൻ ഇൻഡിപെൻഡന്റ്, മലയാളം തമിഴ്, തെലുങ്ക്, മലയാളം, അറബി, മറ്റു വിദേശ ഭാഷാ ചിത്രങ്ങളുടെയും പ്രദർശന/വിതരണാവകാശം ഏറ്റെടുക്കുന്ന മുൻനിര കമ്പനിയാണ് ഫാർസ് ഫിലിംസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കൂടാതെ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, കലാഭവൻ ഷാജോണ്, ബോളിവുഡ് നടൻ വിവേക് ഒബ്രോയ്, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…