മോഹൻലാലിന് ഇതുവരെ ആരും കൊടുക്കാത്തതിന് മുകളിൽ സ്റ്റൈലും ലുക്കും നൽകി പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ പാലിച്ചിരിക്കുന്നു. മാസ്സിന് ഒപ്പം ക്ലാസും കൂട്ടി ചേർത്ത പൃഥ്വിരാജ്, ഇതുവരെ കാണാത്ത മോഹൻലാലിന്റെ അവിസ്മരണീയ രംഗങ്ങൾ ആണ് ലൂസിഫറിൽ ഒരുക്കി ഇരിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞത് മുതൽ വമ്പൻ പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രം വമ്പൻ വിജയത്തിലേക്ക് ആണ് കുതിക്കുന്നത്. നവാഗത സംവിധാന സംരംഭമായി പൃഥ്വിരാജ് ഒരുക്കിയ ചിത്രത്തിന് പ്രശംസകൾ കൊണ്ട് മൂടുകയാണ്, ആരാധകരും പ്രേക്ഷകരും അതിന് ഒപ്പം സിനിമ ലോകവും.
ലൂസിഫർ ഷോ കഴിഞ്ഞ് ഇറങ്ങിയ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളിൽ തന്നെ പ്രകടമാണ്, മകന്റെ വിജയത്തിൽ ലൂസിഫറിന്റെ വിജയത്തിൽ മറ്റാരേക്കാളും സന്തോഷവധി മല്ലിക സുകുമാരൻ തന്നെയാണ് എന്നുള്ളത്.
തിരുവനന്തപുരം ന്യൂ തീയറ്ററിൽ സിനിമ കാണാൻ എത്തിയ മല്ലിക പ്രതികരിച്ചത് ഇങ്ങനെ, ” ഒരമ്മതൻ കണ്ണിനമൃതം, പോയ ജന്മത്തിൽ ചെയ്ത സുകൃതം, ഇതിൽ കൂടുതൽ എന്ത് പറയാൻ ആണ്” ഇങ്ങനെ പറയുമ്പോൾ, ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…