ഒരു സിനിമയോട്, അതും സൻസ്പെന്സും പ്രേക്ഷകർ തീയറ്ററുകളിൽ തന്നെ കാണാൻ ഇഷ്ടപ്പെടുന്ന സീനുകളും മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന കാലമാണ് ഇന്നത്തേത്. ആദ്യ സീൻ തന്നെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടാതെ ഉറക്കം വരാതെ ഞരമ്പ് രോഗികൾ ഉള്ള നാടായി മാറി കഴിഞ്ഞു. ടോറന്റിൽ വരുന്ന സിനിമകൾ പോലും ഡൗണ്ലോഡ് ചെയ്ത് കാണാൻ താല്പര്യം പ്രകടിപ്പിക്കാതെ സമൂഹം ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. എന്നാൽ ചിത്രത്തിലെ പ്രേക്ഷകർക്ക് ആവേശം കൊള്ളിക്കുന്ന സീനുകൾ, മൊബൈലിൽ ചിത്രീകരണം നടത്തി ഇടുമ്പോൾ സിനിമ കാണാൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ മനസ്സ് തന്നെ തകർക്കുകയാണ്.
കഴിഞ്ഞ ദിവസം റിലീസിന് എത്തിയ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിനും ദുർവിധി ഇത് തന്നെയാണ്. എന്നാൽ, ആന്റി ഫാൻസ് അല്ല ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ തന്നെയാണ് ചിത്രത്തിലെ സീനുകൾ ആദ്യ ഷോക്ക് തന്നെ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്.
ഇത്തരം പ്രവണതകൾ ആവർത്തിക്കല്ലേ എന്നുള്ള അഭ്യര്ഥനയുമായി മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ രംഗത്ത് എത്തിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
സുഹൃത്തുക്കളെ,
ഏവർക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫർ’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദി
പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫർ’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത്.
ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ, അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.
സസ്നേഹം
Team L
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…