Cinema

കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ?

മലയാളത്തിൽ നിന്ന് തെന്നിന്ത്യക്ക്‌ അകത്തും പുറത്തും ഒരുപോലെ ജനപ്രീതി നേടിയ സൂപ്പർതാരം ദുൽഖർ സൽമാൻ, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. കഴിഞ്ഞ വർഷം ഓണം റിലീസായി എത്തിയ കിംഗ് ഓഫ് കൊത്തക്ക് ശേഷം ഇപ്പോഴാണ് ഒരു ദുൽഖർ ചിത്രം റിലീസിന് തയ്യാറാവുന്നത്.

ഒക്ടോബർ 31 ന് ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കർ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടേയും മനസ്സിൽ മുഴങ്ങുന്നത്, ഇത്തവണ ദുൽഖർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ എന്ന ചോദ്യമാണ്. റിലീസ് ചെയ്ത സമയത് ഏറെ നെഗറ്റീവ് കമന്റുകൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നിട്ടു കൂടി ബോക്സ് ഓഫീസിൽ ലാഭം നേടിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത.

അതിന് ശേഷം ലക്കി ഭാസ്കറുമായി ദുൽഖർ എത്തുമ്പോൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നറിയാനാണ്. വീണ്ടും ഒരു ദുൽഖർ ചിത്രം വിമർശനങ്ങൾ ഏറ്റു വാങ്ങുമോ?, ബോക്സ് ഓഫീസിൽ എത്ര വലിയ വിജയത്തിലേക്ക് ഈ പാൻ ഇന്ത്യൻ ചിത്രത്തിന് കുതിക്കാനാകും?, എന്നതൊക്കെ അറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം മുപ്പത്തിയാറോളം ചിത്രങ്ങളിൽ വേഷമിട്ട ദുൽഖർ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തന്നെ പത്തിന് മുകളിൽ ചിത്രങ്ങൾ ചെയ്ത് കഴിഞ്ഞു. ഇതിൽ ബഹുഭൂരിപക്ഷവും വലിയ വിജയങ്ങളുമാണ്.

ദുൽഖറിന് ഇന്ത്യയിലുടനീളമുള്ള ഈ ജനപ്രീതി ലക്കി ഭാസ്കറിനെയും തുണക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കിംഗ് ഓഫ് കൊത്തയിലൂടെ ഏറ്റു വാങ്ങിയ വിമർശനങ്ങൾക്ക് ഒരു ഗംഭീര വിജയത്തിലൂടെ മറുപടി നല്കാൻ ദുൽഖറിന് സാധിക്കുമോ എന്നതും ആരാധകരുടെ മനസ്സിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്.

യുവ പ്രേക്ഷകരുടെ അമ്പരപ്പിക്കുന്ന പിന്തുണയുള്ള ഈ താരത്തിന്, ലക്കി ഭാസ്കറിലൂടെ കുടുംബ പ്രേക്ഷകരെയും ആകർഷിക്കാൻ സാധിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ഒരു വർഷത്തിന് ശേഷം നായകനായി വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ, വിമർശനങ്ങളെ കയ്യടികളാക്കി മാറ്റാൻ മലയാളത്തിന്റെ യുവസൂപ്പർതാരത്തിന് സാധിക്കുമോ? ആ കാത്തിരിപ്പിന് ഈ വരുന്ന ഒക്ടോബർ 31 മറുപടി നൽകുമോ? ആരാധകർ ആകാംക്ഷയിലാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

3 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 month ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago