Cinema

പ്രീമിയർ ഷോകൾക്ക് ഗംഭീര ബുക്കിംഗ്; വമ്പൻ ഓപ്പണിങ് ലക്ഷ്യമിട്ട് ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രേക്ഷക പ്രതികരണം. കേരളത്തിന് അകത്തും പുറത്തും വിദേശത്തും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിന് പുറമെ തമിഴിലും തെലുങ്കിലും ദുബായിലും വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ആ പ്രീമിയർ ഷോകളെല്ലാം ഇതിനോടകം തന്നെ ഹൗസ്‌ഫുള്ളിലേക്കു കുതിക്കുകയാണ്. ചിത്രത്തിന്റെ യുഎസ്എ പ്രീമിയർ ഷോകൾക്കും മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. ഒക്ടോബർ 31 ന് ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുക.

കേരളത്തിൽ ഒരു കോടി രൂപയ്ക്കു മുകളിൽ പ്രീ സെയിൽസ് പ്രതീക്ഷിക്കുന്ന ചിത്രം ഓൾ ഇന്ത്യ തലത്തിലും വമ്പൻ ഓപ്പണിങ് ആണ് ലക്ഷ്യം വെക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ ഇതിനോടകം ആയിരകണക്കിന് ടിക്കറ്റാണ് ചിത്രത്തിന്റേതായി കേരളം, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ വിറ്റഴിഞ്ഞത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് സ്വന്തമാകുമെന്നാണ് ഇപ്പോഴത്തെ ട്രെൻഡ് സൂചിപ്പിക്കുന്നത്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് മീനാക്ഷി ചൗധരി. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ- ബംഗ്ളാൻ, പിആർഒ- ശബരി.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago