കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മമ്മൂട്ടിയെ നായകനാക്കി അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട റിലീസ് ചെയ്തത്. ഗംഭീര സിനിമയാണ് ഉള്ള റിവ്യൂ ഇട്ട മാല പാർവതിയുടെ (maala parvathy) പോസ്റ്റിൽ ആണ് രാജു പാലതായി എന്ന യുവാവ് ദ്വയാർത്ഥം വരുന്ന കമന്റ് ഇട്ടത്.
മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്നാണ് യുവാവ് പോസ്റ്റിൽ കമന്റായി നൽകിയത്.
17 മിനിറ്റിന് ശേഷം ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട പാർവതി കൃത്യ മറുപടി തന്നെ ഇയാൾക്ക് നൽകുകയും ചെയ്തു.
‘കുറെ നാളായി താങ്കൾ ഇങ്ങനെ തന്നെയാണല്ലോ? Block ചെയ്യാതിരിക്കാൻ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ, അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവർക്ക് വ്യക്തമാണ്’ എന്നായിരുന്നു പാർവതിയുടെ മറുപടി.
തുടർന്ന് യുവാവിന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് മറ്റൊരു പോസ്റ്റ് ഇടാനും മാല പാർവതി മറന്നില്ല.
പോസ്റ്റ് ഇങ്ങനെ ആയിരുന്നു,
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമൻറ് ഒന്ന് നോക്കിക്കേ, രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്, എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ.
ഇതായിരുന്നു പോസ്റ്റിൽ മാല പാർവതി കുറിച്ചത്. തുടർന്ന് യുവാവ് കമന്റ് ഡെലീറ്റ് ചെയ്യുകയും പോസ്റ്റിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…