അഭിനയത്രി, ഗായിക എന്നി നിലകളിൽ എല്ലാം സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായിക ആയിട്ടായിരുന്നു മഡോണ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
സെലിൻ എന്ന വേഷത്തിൽ തിളങ്ങിയ താരത്തിന് പിന്നീട് തമിഴിലും തെലുങ്കിലും എല്ലാം മികച്ച അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ കിംഗ് ലെയർ, വൈറസ്, ബ്രോതേർസ് ഡേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ പ പാണ്ടി, കവൻ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ഉണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മഡോണ. സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി കോംപ്രമൈസ് ചെയ്യുന്ന ആൾ അല്ല താൻ എന്ന് മഡോണ പറയുന്നു. സിനിമയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആളല്ല താൻ.
പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചായാലും താൻ ജീവിക്കും. എനിക്ക് അതല്ലെങ്കിൽ മറ്റൊന്ന് എന്നുള്ള ധൈര്യമുണ്ട്. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാൻ. നമ്മുടെ മനസമാധാനം കളഞ്ഞു മമ്മുടെ സ്‌പേസിൽ മറ്റൊരാൾ കയറേണ്ട ആവശ്യം എന്താണ് ഇരിക്കുന്നത്. സിനിമയിൽ നിന്നും ആണ് തനിക്ക് പണവും പാർപ്പിടവും എല്ലാം ലഭിക്കുന്നത്.
എന്നാൽ അതുകൊണ്ട് നാളെ എനിക്ക് വേഷങ്ങൾ ലഭിക്കുന്നതിനായി കോംപ്രമൈസ് ചെയ്താലേ ആ വേഷം ലഭിക്കയുളൂ എനിക്ക് വേണ്ട. നമ്മളെ ബഹുമാനിക്കാത്ത ആളുകൾക്ക് ഒപ്പം നിൽക്കേണ്ട ആവശ്യം ഇല്ല. മഡോണ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…