ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഇനി വരാനിക്കുന്നത് മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങളാണ്. 50 കോടിയിലേറെ മുതൽ മടക്കുള്ള ഒടിയനും ലൂസിഫറും നൂറു കോടിയിലേറെ നിർമാണ ചിലവുള്ള കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. എല്ലാം വമ്പൻ ചിത്രങ്ങൾ, പ്രേക്ഷർക്ക് പൂർണ്ണ പ്രതീക്ഷയുള്ള ചിത്രങ്ങൾ, വലിയതാര നിറയുള്ള ചിത്രങ്ങൾ.
ആദ്യം എത്തുന്നത് നവാഗതനായ പരസ്യ സംവിധായകൻ കൂടിയായ വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഓടിയൻ തന്നെയാണ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ഇരുവർ എന്ന ചിത്രത്തിന് ശേഷം പ്രകാശ് രാജ് മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രം ഡിസംബർ 14ന് ആണ് റിലീസ് ചെയ്യുന്നത്.
ഒക്ടോബർ 11 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പ്രളയ ദുരിതം മൂലം റിലീസ് വൈകി എത്തുന്ന ചിത്രങ്ങൾക്കായി ആണ് റിലീസ് മാറ്റുന്നത്. ഡബ്ബിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അവസാന ഘട്ടത്തിൽ ആണ്.
നവാഗതർക്ക് ഡേറ്റ് കൊടുക്കാത്ത നടൻ ആണ് മോഹൻലാൽ എന്നു പലരും പറയുമ്പോഴും നവാഗത സംവിധായകൻ ചെയ്യുന്ന ഓടിയന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറും സംവിധാനം ചെയ്യുന്നത് നവാഗതനും നടനുമായ പ്രിത്വിരാജ് ആണ്. മുപ്പത് കോടിയിലേറെ മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം കലാഭവൻ ഷാജോണ്, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരും എത്തുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സോഷ്യൽ മീഡിയയിൽ അടക്കം വമ്പൻ ഹൈപ്പ് ആണ്. ലുസിഫറിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. ചിത്രം അടുത്ത വർഷം മാർച്ച് 24ന് തീയ്യറ്ററുകളിലേക്ക് എത്തുക.
നവംബര്‍ ഒന്നിനു മരയ്ക്കാര്‍ ചിത്രീകരണം തുടങ്ങും. 70 ദിവസംകൊണ്ടാണു മരയ്ക്കാര്‍ പൂര്‍ത്തിയാക്കുക. ഒടിയന്റെ ട്രെയിലര്‍ അടുത്ത മാസം തിയറ്ററുകളിലെത്തും.
പ്രിയദർശൻ ഒപ്പം എന്ന ചിത്രത്തിന് ശേഷം ലാലിന് ഒപ്പം ഒന്നിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം അടുത്ത വർഷം ഓണത്തിന് തീയറ്ററുകളിൽ എത്തും.
Mohanlal movie release dates announced, malayalam ciemam news, entertainment, antony perumbavoor
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…