രാജാധിരാജയും ലൂസിഫറും മാർച്ച് 20ന് നേർക്ക് നേർ ഏറ്റുമുട്ടും; ജയം ആർക്കൊപ്പം..!!
കാത്തിരിക്കുന്നത് ഈ ഏറ്റുമുട്ടലിന് തന്നെയാണ്. മോഹൻലാൽ നായകനായ ലൂസിഫറും, മമ്മൂട്ടി നായകനായ മധുരരാജയും എത്തുകയാണ്. മാർച്ച് 28ന് ലൂസിഫറും, വിഷു റിലീസ് ആയി മധുരരാജയും എത്തും.
150 കോടി ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ആക്ഷൻ കൊറിയോഗ്രാഫറും ഒക്കെ ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. 150 കോടി നേടിയ ചിത്രത്തിന്റെ നായകൻ മോഹൻലാലിനോട് ആണ് ഏറ്റുമുട്ടന്നത്.
എന്നാൽ, മമ്മൂട്ടി, മോഹൻലാൽ ആരാധകർ ഏറ്റുമുട്ടുന്ന ദിനമാണ് മാർച്ച് 20, മധുരരാജയുടെ ആരാധകർക്ക് ആയിട്ടുള്ള മാസ്സ് ആക്ഷൻ പാക്ക് ടീസർ എത്തുന്നു.
നെൽസൻ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൻ ഐപ്പ് നിർമ്മിച്ച് ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ ആണ്. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം ചെയ്യുന്നത്.
ലൂസിഫറിന്റെ ട്രയ്ലർ എത്തുന്നതും മാർച്ച് 20ന് ആണ്. രാത്രി 9 മണിക്ക് ട്രയ്ലർ എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപിയുടേത് ആണ് തിരക്കഥ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക, ടോവിനോ തോമസ്, വിവേക് ഒബ്രോയ്, ബാല, ഇന്ദ്രജിത് സുകുമാരൻ, എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.