ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ , മീന , പൃഥ്വിരാജ് സുകുമാരൻ , കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആണ് ബ്രോ ഡാഡി.
ലൂസിഫർ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ബ്രോ ഡാഡി. എൺപത് ശതമാനത്തിൽ അധികം ഷൂട്ടിങ് പൂർത്തിയായ ചിത്രം ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്നത് ഹൈദരാബാദിൽ ആണ്.
മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം ഉണ്ണി മുകുന്ദൻ , സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്. മോഹൻലാലിന്റെ മകന്റെ വേഷത്തിൽ ആണ് പൃഥ്വിരാജ് എത്തുന്നത്. ലാലു അലക്സ് , ജഗദീഷ് , എന്നിവർക്ക് ഒപ്പം മല്ലിക സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇപ്പോൾ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ആണ് വൈറൽ ആകുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന് അഭിമുഖമായി ചാരുകസേരയില്‍ മല്ലിക സുകുമാരൻ ഇരിക്കുന്ന ചിത്രം. മോണിറ്ററിൽ നിന്ന് സ്‌ക്രീൻ ഷോട്ടെടുത്ത് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
”എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒറ്റ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ’ എന്ന തല വാചകത്തോടെയാണ് അമ്മയെയും മോഹൻലാലിനെയും സംവിധാനം ചെയ്യാൻ കഴിഞ്ഞ ആഹ്ലാദം പൃഥ്വിരാജ് പങ്കുവച്ചത്.
എൻ. ശ്രീജിത്തും ബിബിൻ മാളിയേക്കലും തിരക്കഥയെഴുതുന്ന ബ്രോ ഡാഡി ഫൻ എന്റർടൈനറാണ്. മധ്യകേരളത്തിലെ ഒരു ക്രൈസ്തവ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് സിനിമയുടേത്.
ബ്രോഡാഡിയിൽ പൃഥ്വിരാജിന്റെ അച്ഛനായി മോഹൻലാൽ; വമ്പൻ എന്റെർറ്റൈനെർ ആയിരിക്കുമെന്ന് ജഗദീഷ്..!!
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…