മോഹൻലാലിന് പോലും കഴിയാത്ത നേട്ടം, ബോക്സ് ഓഫീസ് രാജാവായി മമ്മൂട്ടി; മലയാളത്തിൽ മറ്റൊരു നടനും കഴിയാത്ത നേട്ടവുമായി ഭീഷ്മ പർവ്വം..!!

4,817

മലയാള സിനിമ ചിത്രത്തിൽ മറ്റൊരു നടനും കഴിയാത്ത നേട്ടവുമായി മമ്മൂട്ടി. കഴിഞ്ഞ പത്ത് വർഷത്തിൽ മമ്മൂട്ടിക്ക് ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വലിയ സ്വീകരണം ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടു ഇരിക്കുന്നത്.

അമൽ നീരദ് നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം അമ്പത് കോടി എന്ന ബോക്സ് ഓഫീസ് നേട്ടത്തിന്റെ അരികിൽ ആണ് നിൽക്കുന്നത്. വെറും നാല് ദിവസങ്ങൾ കൊണ്ട് ഭീഷ്മ കേരളത്തിലെ ട്രാക്ക്ഡ് കളക്ഷൻ മാത്രം പതിനഞ്ച് കോളിയോളം രൂപയാണ്.

mammmootty mohanlal

മലയാള സിനിമ ചരിത്രത്തിൽ മോഹൻലാൽ എന്ന ബോക്സ് ഓഫീസ് രാജാവിന് പോലും നേടാൻ കഴിയാത്ത നേട്ടമാണ് മമ്മൂട്ടി ഭീഷ്മയിൽ കൂടി നേടിയെക്കുന്നത്. അമൽ നീരദ് എന്ന സംവിധായകൻ തന്റെ സ്ഥിരം പാറ്റേർണിൽ തന്നെ ചിത്രം ഒരുക്കിയപ്പോൾ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ആണ് മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ട് ഒന്നിക്കുന്നത്.

അതിന്റെ എല്ലാ ആവേശവും ഉൾക്കൊള്ളുന്ന ചിത്രംതന്നെയാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലൂക്കിനും അതിനൊപ്പം ഗംഭീര ആക്ഷൻ രംഗങ്ങളും ഒത്തു ചേർന്നതാണ് ഭീഷ്മ. ഇപ്പോൾ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയ ആയ ഫ്രൈഡേ മാറ്റിനി ആണ് ഭീഷ്മ പർവ്വം ഞായറഴ്ച നേടിയ റെക്കോർഡ് കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

mammmootty bheeshma parvam amal neerad

മലയാളത്തിൽ ട്രാക്കിങ് കളക്ഷൻ റിപ്പോർട്ട് പ്രകാരം നാല് കോടി കോളേഷൻ നേടുന്ന നാട്യ ചിത്രം ആണ് ഭീഷ്മ പർവ്വം. 1259 ഷോ ട്രാക്ക് ചെയ്തതിൽ നിന്നും 301262 ആളുകൾ ആണ് ചിത്രം കാണാൻ എത്തിയത്. 4.22 കോടിയാണ് ചിത്രം നേടിയത്.

ആദ്യ പകുതിയിൽ മമ്മൂട്ടി ഗംഭീര പെർഫോമൻസ് ചെയ്യുകയും രണ്ടാം പകുതിയിൽ നിറഞ്ഞാടുന്നത് സൗബിൻ ഷാഹിറുമാണ്. മമ്മൂട്ടിയുടെ അസാമാന്യമായ സ്റ്റൈൽ , സുശീൽ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ , കാമറ , അമൽ നീരദിന്റെ ഗംഭീര സംവിധാനം എന്നിവ തന്നെയാണ് ചിത്രത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും നൽകുന്നത്.

ആദ്യ ദിനം 1179 ട്രാക്ക് ചെയ്ത തീയറ്ററുകളിൽ നിന്നും ഭീഷ്മ പർവ്വം നേടിയത് 3.67 കോടി രൂപയാണ്. 257332 പേർ ആണ് ചിത്രം കണ്ടത്. അതെ സമയം ചിത്രം രണ്ടാം ദിനം നേടിയത് 2.60 കോടിയാണ്. 1000 ട്രാക്കിങ് തീയറ്ററുകളിൽ നിന്നും ആയിരുന്നു ഈ കളക്ഷൻ നേടിയത്.

184427 പേർ ആയിരുന്നു ചിത്രം കണ്ടത്. വെള്ളിയാഴ്ച മികച്ച നേട്ടത്തിലേക്ക് ആദ്യ ദിനം പോലെ എത്താൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും മൂന്നും ദിനത്തിൽ മികച്ച തേരോട്ടത്തിലേക്ക് തന്നെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പ് ചിത്രം എത്തുക ആയിരുന്നു.

മൂന്നാം ദിനത്തിലെ കേരളത്തിലെ ട്രാക്ക് ചെയ്ത കളക്ഷൻ റിപ്പോർട്ട് അനുസരിച്ചു 1206 ഷോകളിൽ നിന്നും 257815 പേര് ആണ് ചിത്രം കാണാൻ എത്തിയത്. ഇതിൽ നിന്നും 3.64 കോടി ആണ് ഭീഷ്മ നേടിയത്. തുടർന്ന് നാലാം ദിനം ചിത്രം 4.22 കോടിയാണ് നേടിയത്.

You might also like