അങ്ങനെ മമ്മൂട്ടി ആരാധകരുടെ കാത്തിരുപ്പുകൾ അവസാനിച്ച് അമർ നീരദ് നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കുന്ന ഭീഷ്മ പർവ്വം തീയറ്ററുകളിൽ എത്തി.
മികച്ച ഫ്രെയിമുകൾ കൊണ്ട് ഒരു വ്യത്യസ്തമായ ദൃശ്യ ഭംഗി പ്രേക്ഷകർക്ക് നൽകുന്ന സംവിധായകൻ ആണ് അമൽ നീരദ്. മമ്മൂട്ടി, സൗബിൻ ഷാഹിർ എന്നിവർ നായകന്മാർ ആയി എത്തുന്ന ചിത്രത്തിന്റെ നിർമാണവും അമൽ നീരദ് തന്നെയാണ്. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുന്നത്.
അടുത്ത കാലത്തിൽ മമ്മൂട്ടി ആരാധകർ ഏറെ ഹൈപ്പോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ആയിരുന്നു ഭീഷ്മ. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ മഹാഭാരത കഥയെ ആശ്പദമാക്കിയുള്ള ത്രഡിൽ കൂടിയാണ് ചിത്രം പോകുന്നത്. ഭീഷ്മർ എന്ന രീതിയിൽ ആണ് മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. 1980 കാലഘട്ടത്തിൽ ഉള്ള കഥ പറയുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഒരു കൂട്ടുകുടുംബത്തിലെ ചതിയുടെയും പ്രതികാരത്തിന്റെയും വഞ്ചനയുടെയും എല്ലാം ചേർന്നുള്ള കഥയാണ് ചിത്രം പറയുന്നത്. ആദ്യ പകുതിയിൽ അഞ്ഞൂറ്റി എന്ന തറവാട്ടിലെ അംഗങ്ങളെ പരിചയപ്പെടുത്തൽ മാത്രം ആണ് നടക്കുന്നത്. പ്രേക്ഷകരും ആരാധകരും പ്രതീക്ഷിച്ചതുപോലെ മമ്മൂട്ടിയുടെ അതിഗംഭീരമായ ഇൻട്രോ സീൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. അതുപോലെ തന്നെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.
മമ്മൂട്ടിയുടെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യ പകുതിയിൽ നീണ്ട താരനിര പരിചയപ്പെടുത്തുകയും ഇവർ തമ്മിലുള്ള കുടിപ്പകങ്ങൾ പറയുമ്പോൾ രണ്ടാമത്തെ പകുതിയിലേക്ക് വരുമ്പോൾ അവരിൽ നിന്നും ഓരോ ആളുകൾ ആയി മൈക്കിളിനെതിരെ തിരിയുകയും അവരെ മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തെ നേരിടുന്നതുമാണ് ചിത്രത്തിൽ പറയുന്നത്.
അമൽ നീരദിന്റെ ഇതുവരെയുമുള്ള ചിത്രങ്ങൾ പോലെ സ്ലോ പേസിൽ പോകുന്ന ചിത്രം തന്നെയാണ് ഭീഷ്മ പർവ്വവും. അത്തരത്തിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടാത്ത പ്രേക്ഷകർക്ക് ചിത്രത്തിൽ വലിയ തോതിലുള്ള ഇഴച്ചിൽ ഉള്ളതായി തോന്നും. സാധാരണ മികച്ച ഫ്രയിമിൽ കൂടി അതിനൊത്ത ബിജിഎമും മ്യൂസിക്കും ആക്ഷൻ രംഗങ്ങളും ഒത്തിണക്കി കൊണ്ടുപോകാൻ അമൽ നീരദ് എന്ന സംവിധയകന് കഴിയാറുണ്ട് എങ്കിൽ കൂടിയും പലപ്പോഴും ആ മികവ് തന്റെ തിരക്കഥയിൽ കൊണ്ടുവരാൻ അമൽ നീരദിന് കഴിയാറില്ല.
ആ പാളിച്ച ഒരു പരിധിവരെ മറികടക്കാനുള്ള ശ്രമങ്ങൾ അമൽ നീരദ് ഈ ചിത്രത്തിൽ ശ്രമിച്ചു എന്ന് തന്നെ വേണം പറയാൻ. മാസ്സ് ഡയലോഗുകളെക്കാൾ കൂടുതൽ പതിഞ്ഞ സ്വരത്തിലുള്ള ചില സംഭാഷണങ്ങൾ തന്നെയാണ്. ആക്ഷനും ത്രില്ലെർ മുഹൂർത്തങ്ങളും ചിത്രത്തിൽ ഉണ്ടെങ്കിൽ കൂടിയും അതോടൊപ്പം തന്നെ വൈകാരിക നിമിഷങ്ങളും ചിത്രത്തിലേക്ക് കൊണ്ടുവരുന്നത് ഒരേ സമയം കുടുംബ പ്രേക്ഷർക്കും കൂടി ഉന്നം വെക്കുന്ന ചിത്രം ആകുന്നതിനാണ് എങ്കിൽ കൂടിയും പ്രേക്ഷകർ അത് എത്രത്തോളം സ്വീകരിക്കുമെന്ന് കണ്ടിരുന്നു കാണേണ്ടി വരും.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…