മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായി എത്തിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തീയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുമ്പോൾ എത്തുകയാണ് മെഗാ സ്റ്റാർ മാമൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം. ബിഗ് ബി എന്ന സ്റ്റൈലിഷ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമർ നീരദ് ഒരുക്കുന്ന ചിത്രം കൂടി ആണ് ഭീഷ്മ.
മാർച്ച് 3 മുതൽ ആണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രൈലെർ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ ചിത്രത്തിന്റെ ട്രൈലെർ തീയറ്റരിൽ കാണിച്ചു തുടങ്ങിയിട്ട്. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയതോടയാണ് ഔദ്യോഗികമായി ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ രാത്രി റീലീസ് ചെയ്തത്.
മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ കൂട്ടുകുടുംബത്തിൽ നടക്കുന്ന ചില ചേരിപ്പോരിന്റെ കഥയാണ് ഭീഷ്മ പറയുന്നത്. അമൽ നീരദ് നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്.
മമ്മൂട്ടിക്ക് പുറമെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ് , നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ് , പോളി വത്സൻ, ധന്യ , അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്.
ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. ആരധകർ ഏറെ പ്രതീക്ഷയോടെ ആണ് ഭീഷ്മക്ക് വേണ്ടി കാത്തിരിക്കുന്നത്. 8 മണി മുതൽ ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ ആരംഭിക്കും. കൂടാതെ മമ്മൂട്ടിയുടെ 100 കോടി ക്ലബ് പ്രതീക്ഷ വെക്കുന്ന ആദ്യ ചിത്രം കൂടി ആണ് ഭീഷ്മ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…