അങ്ങനെ അവസാനം ആ അഭിനേട്ടത്തിൽ മമ്മൂട്ടിയുടെ ചിത്രവും കയറിക്കൂടി. മലയാളത്തിൽ ഏറ്റവും വലിയ വിജയത്തിലേക്കുള്ള കുതിപ്പ് നടത്തുകയാണ് മമ്മൂട്ടി സൗബിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭീഷ്മ പർവ്വം.
മമ്മൂട്ടിയുടെ കരിയറിൽ തന്നെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഹൈപ്പ് കിട്ടിയ ചിത്രം ആണ് അമൽ നീരദ് സംവിധാനം ചെയ്ത് അമൽ നീരദ് ദേവദത്ത് ഷാജി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഭീഷ്മ പർവ്വം. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾ കൊണ്ടാണ് ഭീഷ്മ ലോക വ്യാപകമായി 50 എന്ന റെക്കോർഡ് കളക്ഷനിൽ മുത്തമിട്ടത്.
ഔദ്യോഗികമായി തന്നെ ഈ ചിത്രം അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിയത്. ഒരു മമ്മൂട്ടി ചിത്രം ആദ്യമായി ആണ് ആഗോളമായി അമ്പത് കോടി നേട്ടം കൈവരിക്കുന്നത്. അമ്പത് കോടി ഗ്രോസ് എന്ന നേട്ടം ഭീഷ്മ ഉണ്ടാക്കിയത് 6 ദിവസങ്ങൾ കൊണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത മധുരരാജാ ആയിരുന്നു ഇതുവരെ മമ്മൂട്ടിയുടെ കരിയറിൽ ഉള്ള ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം 45 കോടി രൂപയാണ് ആ ചിത്രം സ്വന്തമാക്കിയത്.
ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ എത്തുന്ന മൂന്നാം ചിത്രമായി മാറാനും ഭീഷ്മക്കു കഴിഞ്ഞു. നാല് ദിവസങ്ങൾ കൊണ്ട് അമ്പത് കോടി നേട്ടം ഉണ്ടാക്കിയ ലൂസിഫർ ആണ് ഒന്നാം സ്ഥാനത്തിൽ ഉള്ളത്. ആദ്യ സ്ഥാനത്തിൽ മോഹൻലാൽ നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തിൽ ഉള്ളത് ദുൽഖർ സൽമാൻ ആണ്. അഞ്ചു ദിവസങ്ങൾ കൊണ്ടാണ് കുറുപ്പ് അമ്പത് കോടി നേടിയത്.
മമ്മൂട്ടി ചിത്രം ഭീഷ്മ ആറ് ദിവസങ്ങൾ കൊണ്ട് നേടി മൂന്നാം സ്ഥാനത്തിൽ ആണുള്ളത്. അമ്പത് കോടി എന്ന ബോക്സ് ഓഫീസ് നേട്ടം ഉണ്ടാക്കുന്ന മലയാളത്തിലെ എട്ടാമത്തെ നടൻ ആണ് മമ്മൂട്ടി. ആദ്യമായി ബോക്സ് ഓഫീസിൽ അമ്പത് കോടി നേടിയത് മോഹൻലാൽ ആയിരുന്നു. തുടർന്ന് നിവിൻ പൊളി, പൃഥ്വിരാജ് സുകുമാരൻ, ദിലീപ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ എന്നിവർക്ക് ശേഷം ആയിരുന്നു മമ്മൂട്ടി എട്ടാമതായി അമ്പത് കോടി ക്ലബ്ബിൽ കയറുന്നത്.
ദൃശ്യം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, ടു കോൺട്രിസ്, ഒപ്പം, പുലിമുരുകൻ, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ്, ഹൃദയം, ഭീഷ്മ പർവ്വം എന്നിവയാണ് അമ്പത് കോടി നേടിയ ചിത്രങ്ങൾ. ഇതിൽ പുലിമുരുകൻ, ലൂസിഫർ എന്നിവ നൂറുകോടി ഗ്രോസ് കളക്ഷൻ നേടി. അമൽ നീരദ് ഒരുക്കിയ ഏറ്റവും വലിയ ഹിറ്റ് ചിത്രം കോടി ആണ് ഭീഷ്മ.
വരത്തൻ ആയിരുന്നു നേരത്തെ അമൽ നീരദിന്റെ ഏറ്റവും വലിയ വിജയ ചിത്രം. ഇതിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. അമൽ നീരദ് തന്നെയാണ് ഭീഷ്മ നിർമ്മിച്ചിരിക്കുന്നത്. മംമമ്മൂട്ടിയുടെ സ്റ്റൈൽ ലുക്കും ആക്ഷൻ രംഗങ്ങൾ, അതിനൊപ്പം ശുശീൽ ശ്യാം ഒരുക്കിയ സംഗീതവും ബിജി എം എന്നിവയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മമ്മൂട്ടി, സൗബിൻ എന്നിവർ കൂടാതെ ശ്രീനാഥ് ഭാസി, അനസൂയ ഭരത്വരാജ്, നേടിയ മൊയ്‌ദു, ഫർഹാൻ ഫാസിൽ, വീണ നന്ദകുമാർ, നെടുമുടി വേണു, കെപിഎസി ലളിത, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസ്, ലെന, മാല പാർവതി, ശ്രിന്ദ, സുദേവ് നായർ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…