ഈ വർഷം മമ്മൂട്ടി ആരാധകരുടെ വർഷം ആണ്. തൊട്ടത് എല്ലാം പൊന്നാക്കിയ വിജയം തന്നെയാണ് മമ്മൂട്ടി നേടിയത്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ കൊണ്ടാണ് 30 കോടിയിലേറെ കളക്ഷൻ നേടി വിജയകോടി പാറിച്ചു മുന്നേറുകയാണ് മധുരരാജ.
ഈ മൂന്ന് ഭാഷകളിൽ, മൂന്ന് ചിത്രങ്ങൾ ഇറങ്ങി മമ്മൂട്ടി നായകനായി. തെലുങ്കിൽ യാത്രയും തമിഴിൽ പേരൻമ്പും മലയാളത്തിൽ മധുരരാജയും.
തമിഴില്‍ നിര്‍മ്മിച്ച പേരന്‍പായിരുന്നു ആദ്യം റിലീസിനെത്തിയത്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു റിലീസ് ചെയ്തത്. അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലെത്തിയ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പേരന്‍പ് റിലീസിന് മുന്‍പ് പല ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നും നല്ല അഭിപ്രായം നേടിയ സിനിമായിരുന്നു.
തുടർന്ന് തെലുങ്ക് ചിത്രം എത്തി. ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്‌ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമക്കി മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയായിരുന്നു യാത്ര. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും തെലുങ്ക് നാട്ടിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്.
ഏപ്രിൽ 12ന് വിഷു ആഘോഷിക്കാൻ എത്തിയ രാജയെ മധുരരാജയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രം നിറഞ്ഞ സദ്ദസിൽ പ്രദർശനം തുടരുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…