മോഹൻലാലിന് പിന്നാലെ മമ്മൂട്ടിക്കും ആ ഗതി വന്നു; ഇത് സഹിക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ല..!!

563

മലയാള സിനിമയുടെ നെടുംതൂണുകൾ ആയി നിൽക്കുന്ന താരങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ നാൽപ്പത് വർഷങ്ങൾ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന ഇരുവർക്കും ലോകത്തിൽ മുഴുവൻ ആരാധകരും ഉണ്ട്.

എന്നാൽ അഭിനയ ജീവിതത്തിൽ വിജയ പരാജയങ്ങളുടെ ഏറ്റ കുറച്ചിലുകൾ നേരെ നിന്ന് കണ്ടിട്ടുള്ള ആളുകൾ കൂടിയാണ് ഇവരും. ഇരുവരും എന്നും ഇപ്പോഴും ഒന്നാണ് എങ്കിൽ കൂടിയും ഇരുവരുടെയും ആരാധകർ പലപ്പോഴും തമ്മിൽ അടിക്കാറുണ്ട്.

mohanlal mammootty

കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി മോഹൻലാൽ ചിത്രങ്ങൾ രൂക്ഷമായ ഡീഗ്രേഡിങ് നേരിടുന്നുണ്ട്. മരക്കാറും അതുപോലെ ആറാട്ടും എല്ലാം സോഷ്യൽ മീഡിയയിൽ ട്രോള് ചെയ്യപ്പെട്ടു. സിനിമയെ മനഃപൂർവ്വം തേജോവധം ചെയ്യുകയാണ് എന്ന് അണിയറ പ്രവർത്തകർ തന്നെ പറയുകയും ഉണ്ടായി.

എന്നാൽ മമ്മൂട്ടിക്ക് ചിത്രങ്ങൾക്ക് പൊതുവെ ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് സത്യം. എന്നാൽ കേരളത്തിലെ സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു സേതുരാമയ്യരുടെ അഞ്ചാം വരവ്. സിബിഐ ദി ബ്രെയിൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്.

mohanlal mammootty

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗവും ഒരുക്കിയത്. മെയ് 1 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പെർഫോമൻസ് ഒഴിച്ച് നിർത്തിയാൽ ചിത്രം വരും പരാജയം ആണെന്ന് ആയിരുന്നു ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഉള്ള പ്രതികരണം.

ജഗതി ശ്രീകുമാർ തന്റെ വേഷത്തിൽ കയ്യടി നേടി. മുകേഷിന് വേണ്ടത്ര അവസരം നൽകിയില്ല. സാങ്കേതിക പരമായും ടെക്‌നോളജി പരമായും ഇന്നത്തെ തലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്ത ചിത്രം കൂടി ആയി സിബിഐ 5.

ഇപ്പോഴിതാ ചിത്രത്തിന് നേരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായകൻ കെ മധു.

ഇത്രയും നല്ല പടത്തിന് നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിച്ചുവെന്നും അത് പരിധി വരെ നടന്നുവെന്നും സംവിധായകൻ പറയുന്നു.

“ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളിൽ ഒരു നെഗറ്റീവ് ഒപ്പീനിയൻ ഉണ്ടാക്കിയെടുക്കാൻ ചില ആളുകൾ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീ ഹൃദയങ്ങളിൽ പതിഞ്ഞ് കുടുംബ സദസുകളിൽ നിറഞ്ഞ് ഈ ചിത്രം ഓടുന്നതിൽ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല.

ജഗദീശ്വരൻ എന്റെ മാതാപിതാക്കൾ ഗുരുനാഥൻ അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങൾ ഉണ്ടായത് കെ മധു പറഞ്ഞു. മമ്മൂട്ടി ഈ കഥാപാത്രമായി ജീവിക്കുകയാണെന്നും സേതുരാമയ്യർ എന്ന് പറഞ്ഞാൽ അത് മമ്മൂട്ടിയാണ് മമ്മൂട്ടി എന്ന് പറഞ്ഞാൽ അത് സേതുരാമയ്യരാണെന്നും കെ മധു പറയുന്നു.

“ലോകമെമ്പാടും ഇന്ന് ഈ സിനിമക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങൾ സേതുരാമയ്യർക്ക് വേണ്ടി കയ്യടിക്കുകയാണ് മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജി പണിക്കർ, സായി കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

You might also like