മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ആണ് മമ്മൂട്ടിയും അതുപോലെ മോഹൻലാലും. വമ്പൻ വിജയങ്ങൾ നേടുക മാത്രമല്ല വലിയ താരമൂല്യവുമുള്ള മലയാളത്തിലെ സീനിയർ താരങ്ങൾ കൂടി ആണ് മോഹൻലാലും മമ്മൂട്ടിയും.
ബോക്സ് ഓഫീസിൽ വിജയങ്ങളിൽ പരസ്പരം മത്സരിക്കുന്ന താരങ്ങൾ കൂടി ആണ് ഇരുവരും. 2022 ൽ നിരവധി ചിത്രങ്ങൾ ആണ് ഇരുവരുടെയും റിലീസ് ചെയ്യാൻ ഉള്ളത്. മമ്മൂട്ടി അമൽ നീരദ് ടീം ഒന്നിക്കുന്ന ഭീഷ്മ , പുഴു , അതുപോലെ ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളാണ്.
അതുപോലെ മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി എത്തുന്നത് ജനുവരി 26 നു ആണ്. അതുപോലെ എലോൺ , ട്വൽത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് വരാൻ ഇരിക്കുന്നത്. ദൃശ്യം 2 ആണ് മോഹൻലാൽ ചിത്രം ഒടിടിയിൽ കൂടി ആയിരുന്നു എത്തിയത്.
തുടർന്ന് ഇപ്പോൾ ബ്രോ ഡാഡി ഡയറക്റ്റ് ഒടിടി റീലീസ് ആണ് ചെയ്യുന്നത്. കൂടാതെ ട്വൽത്ത് മാൻ ഇറങ്ങുന്നതും ഒടിടിയിൽ കൂടി ആയിരിക്കും റിലീസ് എന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ കഷ്ടതയിൽ നിൽക്കുന്ന തീയറ്റർ ഉടമകൾക്ക് മുന്നിൽ രക്ഷകന്റെ രൂപത്തിൽ ആയിരുന്നു മോഹൻലാൽ ചിത്രം ദൃശ്യം 2 ഓൺലൈൻ റിലീസ് ആയപ്പോൾ മമ്മൂട്ടി എത്തിയത്. ദി പ്രീസ്റ്റ് തീയറ്റർ റിലീസ് ആയി എത്തുക ആയിരുന്നു.
എന്നാൽ ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലിന്റെ വഴിയേയാണ്. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന രതീന സംവിധാനം ചെയ്യുന്ന പുഴു റിലീസ് ചെയ്യുന്നത് ഒടിടിയിൽ ആയിരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
അങ്ങനെ എങ്കിൽ മമ്മൂട്ടിയുടെ ആദ്യ ഡയറക്റ്റ് ഒടിടി റീലീസ് കൂടി ആയിരിക്കും പുഴു. ആത്മീയ , മാളവിക മേനോൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മമ്മൂട്ടി കാലങ്ങൾക്ക് ശേഷം നെഗറ്റീവ് വേഷത്തിൽ എത്തുന്ന ചിത്രം എന്നുള്ള സൂചനകൾ ചിത്രത്തിന്റെ ടീസർ നൽകുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…