ഒടിയനിൽ മമ്മൂട്ടിയും; നരേഷൻ ചെയ്യുന്നത് മലയാള സിനിമയുടെ മെഗാതാരം..!!
കാതിരിപ്പുകൾക്ക് അവസാനം ആക്കുകയാണ്, മോഹൻലാൽ നായകനായി എത്തുന്ന ഇന്ത്യൻ സിനിമയുടെ ചരിത്ര താളുകളിൽ മലയാള സിനിമയുടെ പേര് എഴുതി ചേർക്കാൻ വേണ്ടിയാണ് ഒടിയൻ എത്തുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും വലിയ റിലീസും പ്രൊമോഷനു ആയി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്കയും ഉണ്ടാവും.
ചിത്രത്തിന്റെ നരേഷൻ നല്കുന്നത് മമ്മൂട്ടി ആയിരിക്കും, മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു ഒടിയൻ സംവിധായൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
മലയാളത്തിന് പുറമെ തെലുങ്കിലും എത്തുന്ന ചിത്രം, വമ്പൻ റിലീസ് ആയി ആണ് ഡിസംബർ 14ന് തീയറ്ററുകളിൽ എത്തുന്നത്.
മമ്മൂട്ടി നായകനായി എത്തിയ പഴശ്ശിരാജക്ക് വേണ്ടി നരേഷൻ നൽകിയത് മോഹൻലാൽ ആയിരുന്നു, അതുപോലെ തന്നെ മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡ്‌ർഴ്‌സ് എന്ന ചിത്രത്തിന് മമ്മൂട്ടി ആയിരുന്നു നരേഷൻ നൽകിയത്.