മലയാള സിനിമ മേഖലയിൽ ഏറെ വിവാദം ഉണ്ടാക്കിയ ഒരു പ്രസ്താവന ആയിരുന്നു മമ്മൂട്ടി നായകൻ ആയി എത്തിയ കസബ എന്ന് ചിത്രത്തിലെ കഥാപാത്രത്തിനെ കുറിച്ച് പാർവതി തിരുവോത്ത് നടത്തിയത്.
അതിന്റെ വിവാദങ്ങളുടെ നിഴലിൽ നിന്നും ഇന്നും മുക്തി നേടാൻ പാർവതിക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. മലയാളത്തിൽ ഏറ്റവും മികച്ച നടിമാരുടെ നിരയിൽ ആണ് പാർവതിയുടെ സ്ഥാനം എങ്കിൽ കൂടിയും ചില പ്രസ്താവനകൾ താരത്തിന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്ന് തന്നെ വേണം പറയാൻ.
അവസാനം നടിക്ക് രക്ഷകനായി എത്തിയത് മമ്മൂട്ടിയെ തന്നെ ആണെന്ന് വേണം എങ്കിൽ പറയാം. കുറച്ചു കാലത്തിനു ശേഷം പാർവതി വീണ്ടും നായിക ആയി എത്തുന്നത് മമ്മൂട്ടി ചിത്രം പുഴുവിൽ കൂടി ആണ്. മമ്മൂട്ടിയും നിധിൻ രഞ്ജി പണിക്കരും ഒന്നിച്ച കസബ സ്ത്രീ വിരുദ്ധതയുടെ കൂമ്പാരം ആണെന്ന് ആയിരുന്നു വിമർശനം പാർവതി നടത്തിയത്.
ഈ വിവാദ വിഷയത്തിൽ ഇപ്പോൾ വീണ്ടും തന്റെ പ്രതികരണം നടത്തുകയാണ് പാർവതി. കസബ വിഷയത്തിൽ താൻ നടത്തിയ വെളിപ്പെടുത്തൽ മലയാള സിനിമയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കി എന്ന് പാർവതി പറയുന്നത്.
ഇപ്പോൾ ആളുകളുടെ എഴുത്തിലും മലയാള സിനിമയിലെ സംസാരത്തിലും നിർമ്മിക്കപ്പെടുന്ന ചിത്രത്തിലും അത്രയേറെ സൂഷ്മത വന്നു എന്ന് തന്നെ വേണം പറയാം. ആ മാറ്റത്തിന് തന്റെ വാക്കുകൾ ആണ് വേഗത നൽകിയത്. ഇന്നും അത് ചർച്ച ആകുന്നുണ്ട് എങ്കിൽ ഇത്രയേറെ ആ വാക്കുകൾ ശക്തമാണ്.
ആ വിവാദങ്ങൾ തന്നെ ഒരിക്കൽ പോലും ബാധിച്ചിട്ടില്ല എന്നും എന്നാൽ കൂടുതൽ ശക്തി നൽകി എന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നു. കസഭയിലെ സ്ത്രീ വിരുദ്ധത ആണ് താൻ പറഞ്ഞത്.
അതുകൊണ്ടു ഒരിക്കൽ പോലും ഞാനും മമ്മൂട്ടിയും തമ്മിൽ വിഷയങ്ങൾ ഉണ്ടായിട്ടില്ല. താൻ പറഞ്ഞ നിലപാടിന് ശേഷം എനിക്ക് നേരെ വലിയ പൊങ്കാല ഉണ്ടായി. തുടർന്ന് ഞാൻ സ്വകര്യമായി ഒരാൾക്ക് നേരെ പറഞ്ഞ വാക്കുകൾ അല്ല എന്ന് മമ്മൂക്കക്ക് മെസേജ് അയച്ചു.
അതൊന്നും കുഴപ്പമില്ല ജസ്റ്റ് റിലാക്സ് എന്നാണ് മമ്മൂട്ടി മറുപടി അയച്ചത്. ഞങ്ങൾക്ക് ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ പറഞ്ഞ വാക്കുകൾ മമ്മൂട്ടിക്ക് നേരെ എന്ന തരത്തിൽ ആക്കുക ആയിരുന്നു ചിലർ. ആ വാക്ക് ഒരിക്കൽ പോലും മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ഞാൻ ഒരു സത്യം മാത്രം ആണ് പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…