മലയാളത്തിൽ യുവ താരം ടോവിനോ തോമസും മെഗാ സ്റ്റാർ മമ്മൂട്ടിയും തമ്മിലുള്ള ബോക്സ് ഓഫീസ് യുദ്ധം ആണ് മാർച്ച് 3 മുതൽ നടക്കാൻ പോകുന്നത്. ഇരുവരുടെയും ചിത്രങ്ങൾ എത്തുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയിൽ ആണ്.
ലോക വ്യാപകമായി ആണ് ടോവിനോ തോമസ് നായകൻ ആയി എത്തുന്ന നാരദനും അതുപോലെ മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വവും എത്തുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം ആണ്.
മമ്മൂട്ടി ആദ്യമായി 100 കോടി ക്ലബ് ആഗ്രഹിക്കുന്ന ചിത്രം കൂടി ആണ് ഭീഷ്മ പർവ്വം. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് തന്നെയാണ്.
മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ആണെങ്കിൽ കൂടിയും മലയാളത്തിലെ യുവ നായകന്മാരുമുണ്ട് ചിത്രത്തിൽ. ശ്രീനാഥ് ഭാസി , സൗബിൻ ഷാഹിർ , ഷൈൻ ടോം ചാക്കോ , എന്നിവർ ആണ് ഭീഷ്മ പർവ്വത്തിലെ മറ്റ് നായകന്മാർ.
എന്നാൽ ഇതിനോട് ബോക്സ് ഓഫീസിൽ നേരിടാൻ എത്തുന്ന ടോവിനോ തോമസ് ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇന്നത്തെ കാലത്തിലെ ദൃശ്യ പത്ര മാധ്യമ ലോകത്തിന്റെ ത്രില്ലിംഗ് കഥ പറയുന്ന ചിത്രം ആണ് നാരദൻ.
ആഷിക് അബു സന്തോഷ് ടി കുരുവിള റിമ കല്ലിങ്ങൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതുകൂടാതെ ദുൽഖർ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ഹേ സിനാമികയും മാർച്ച് 3 നു റിലീസ് ചെയ്യുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…