അനുരാഗ കരിക്കിൽ വെള്ളം എന്ന ചിത്രത്തിന് ശേഷം, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ഉണ്ട.
നവാഗതനായ ഹർഷദ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ഉള്ള പോസ്റ്ററുകൾ എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, തുടർന്ന് ചിത്രത്തിന്റെ ആദ്യ തീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജ് വഴി ആയിരിക്കും ടീസർ ഷെയർ ചെയ്യുക.
മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാറും ജെമിനി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മണികണ്ഠൻ എന്ന സബ് ഇൻസ്‌പെക്ടറുടെ വേഷത്തിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്, ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്, തിരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് പോകുന്ന കുറിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. പെരുന്നാൾ റിലീസ് ആയി ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…