അവാർഡ് ചിത്രങ്ങൾ ചെയ്യാൻ അല്ല മമ്മൂക്ക തനിക്ക് ഡേറ്റ് തന്നത് എന്നാണ് സംവിധായകൻ വൈശാഖ് പറയുന്നു. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ ഏപ്രിൽ 12ന് തീയറ്ററുകളിൽ എത്തുകയാണ്. വമ്പൻ ആക്ഷൻ രംഗങ്ങളും കിടിലം ട്വിസ്റ്റുകളുമായി ആണ് രാജ രണ്ടാം വരവിന് എത്തുന്നത്.
ഉദായകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൻ ഐപ്പ് ആണ്. ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. പുലിമുരുകൻ എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ പല കാര്യങ്ങളിലും തനിക്ക് പരിമിതികൾ ഉണ്ടായിരുന്നു എന്ന് വൈശാഖ് പറയുന്നു. എന്നാൽ മധുരരാജ കൂടുതൽ സ്വാതന്ത്ര്യത്തോടെ ചെയ്ത ചിത്രമാണ് എന്നും വൈശാഖ് പറയുന്നു.
വൈശാഖ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ,
ജനക്കൂട്ടത്തിനുവേണ്ടിയാണ് തങ്ങള്‍ പടമിറക്കുന്നത്. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളാണ് തങ്ങളുടെ ലക്ഷ്യം. അങ്ങനെയുള്ള ചിത്രങ്ങള്‍ക്കു മാത്രമേ മുടക്കിയ പണം തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളു.
പേരൻമ്പോ വിധേയനോ ഒക്കെ ചെയ്യാൻ മമ്മൂക്കക്ക് അതിനൊത്ത ആളുകൾ ഉണ്ടെന്നും, ഞങ്ങൾക്ക് ഇക്ക ഡേറ്റ് തന്നത് ഒരു എന്റർടൈന്മെന്റ് ചിത്രം ചെയ്യാൻ ആണ് എന്നും, 50 കോടിയോ 100 കോടിയോ നേടും എന്നും വൈശാഖ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…