മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. പഴയ കാലത്തിൽ നിന്നും മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിൽ കൂടിയും മമ്മൂട്ടി ചിത്രങ്ങൾ ഇറങ്ങുമ്പോൾ ആരാധകർ അത് ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ കഴിഞ്ഞ നാൽപ്പത് വർഷത്തിൽ ഏറെയായി മെഗാ സ്റ്റാർ ആയി നിൽക്കുന്ന താരമാണ് മമ്മൂട്ടി.
ഇപ്പോൾ മകൻ ദുൽഖർ സൽമാനും അഭിനയലോകത്തിൽ സജീവമായി നിൽക്കുന്നുണ്ട് എങ്കിൽ കൂടിയും മമ്മൂട്ടി എന്നുള്ളത് മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. എന്നാൽ താൻ ഒരിക്കലും തന്റെ ആരാധകർക്കൊപ്പം സിനിമ തീയറ്ററിൽ കാണില്ല എന്ന് മമ്മൂട്ടി പറയുന്നു.
മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ കാണുന്ന ആൾ ആണ് മമ്മൂട്ടി. എന്നാൽ ആരാധകർക്കൊപ്പം ഒരിക്കലും സിനിമ കാണാൻ കഴിയില്ല എന്നുള്ളതാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറയുന്നു. ഒട്ടേറെ തീയറ്ററുകൾ ഉണ്ട് കേരളത്തിൽ ഒട്ടെറെ ആരാധകരുമുണ്ട്.
എന്നാൽ ചുരുക്കം ചില ആളുകൾക്കൊപ്പം മാത്രം കാണുന്നത് ശരിയായ രീതിയില്ല എന്ന് മമ്മൂട്ടി പറയുന്നു. തീയറ്ററിൽ ഞാൻ ഉണ്ടെങ്കിൽ അവരുടെ റിയാക്ഷൻ വേറെ ആയിരിക്കുമെന്നും അവർ സിനിമ ആസ്വദിക്കുന്നത് പൂർണ്ണ മനസോടെ ആയിരിക്കില്ല എന്നും മമ്മൂട്ടി പറയുന്നു. എന്നാൽ താൻ എവിടെ ഇങ്കിലും സിനിമ കാണുമെന്നും മമ്മൂട്ടി പറയുന്നു.
അതെ സമയം മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മ പർവ്വത്തിനു ഫാൻസ് ഷോ ഉണ്ടാവില്ല എന്നും മമ്മൂട്ടി പറയുന്നു. ഫാൻസ് തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ കൊണ്ട് ഡിഗ്രിഡ് എന്ന പ്രവണത വർധിച്ചിട്ടുണ്ട് എന്നും ഫാൻസ് ഷോകൾ ആണ് ഇത്തരത്തിൽ ഉള്ള പ്രവണതകൾ കൂടുണ്ട് കാരണമെന്നും മമ്മൂട്ടി പ്രൊമോഷന്റെ ഭാഗമായി എത്തിയ പ്രസ് മീറ്റിൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…