മഞ്ജു വാര്യർ ആദ്യമായി തമിഴിൽ; അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!!

144

മികച്ച ചിത്രങ്ങൾ തമിഴിൽ ഒരുക്കിയ വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഏറെ നിരൂപക ശ്രദ്ധ നേടിയ വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.

മഞ്ജു വാര്യർ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്, ധനുഷിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തതും വെട്രിമാരൻ ആയിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം;

You might also like