മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ, തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികയായി എത്തുന്ന എന്ന സൗഭാഗ്യത്തിന് ഉടമകൂടിയാണ് മഞ്ജു, വില്ലൻ, ഒടിയൻ, ലൂസിഫർ, മരക്കാർ തുടങ്ങി മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ബഡ്‌ജറ്റ് ചിത്രങ്ങളിൽ എല്ലാം നായികയായി മഞ്ജു വാര്യർ തന്നെ.
ഒടിയൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മഞ്ജു വാര്യർ നൽകിയ അഭിമുഖത്തിൽ ആണ് തന്റെ പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. ലാലേട്ടനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള ഭാഗ്യം തനിക്ക് ലഭിച്ചു എന്നും ഇതുവരെ കൂടെ അഭിനയിക്കാൻ കഴിയാത്തത് മമ്മൂക്കയോട് ഒപ്പം ആണെന്നും, അതാണ് ഏറ്റവും വലിയ ആഗ്രഹം എന്നും, അതുപോലെ പൃഥ്വിരാജിനെ കൂടുതൽ അടുത്ത് പരിചയപ്പെടുന്നത് ലുസിഫറിന്റെ ലൊക്കേഷനിൽ ആന്നെനും അതുപോലെ രാജു ഓരോ സീനിനെ കുറിച്ചും വ്യക്തമായ ധാരണ ഉള്ള സംവിധായൻ ആന്നെനും മഞ്ജു പറയുന്നു.
മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും തനിക്ക് ഒരു പ്രധാന വേഷം ഉണ്ടന്ന് മഞ്ജു വാര്യർ പറയുന്നു.
ഒടിയനിൽ മോഹൻലാൽ, പ്രകാശ് രാജ് തുടങ്ങിയ അഭിനയ വിസ്മയങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ ലഭിച്ചത് വലിയ ഭാഗ്യം ആണെന്നും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഒടിയനിലേത് എന്നും ചിത്രം വലിയ വിജയം ആയതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും മഞ്ജു വാര്യർ പറയുന്നു. ലാലേട്ടൻ പറഞ്ഞത് തന്നെയാണ് തനിക്കും പറയാൻ ഉള്ളത് എന്നും ഒടിയൻ ഒരു പാവം സിനിമയാണെന്നും ഒരു മികച്ച കുടുംബ ചിത്രമാണ് എന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
ചാറ്റ് ഷോയുടെ പൂർണ്ണ രൂപം ഇങ്ങനെ;
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…