മലയാള സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഇനി ഉള്ളത് വെറും 4 ദിവസങ്ങൾ മാത്രം ആണ്. ഡിസംബർ 2 ആണ് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ റെക്കോർഡ് ഫാൻസ് ഷോ ആണ് ചിത്രത്തിനായി എത്തുന്നത്.
എന്നാൽ സിനിമ റിലീസ് ചെയ്യുന്നതോടെ മലയാളത്തിന്റെ സിനിമ ചരിത്രത്തിൽ നാഴികക്കല്ലായി മാറും. ഇന്ത്യൻ സിനിമയിൽ മലയാളമെന്ന കൊച്ചു ഇൻഡസ്ട്രിയിൽ നിന്നും ഇത്തരത്തിൽ ഉള്ള സിനിമ വരുമ്പോൾ അത് ഇന്ത്യൻ സിനിമക്ക് മുന്നിൽ മലയാളത്തിന്റെ അഭിമാനം തന്നെ ആയിരിക്കും എന്നായിരുന്നു പ്രിവ്യു റിപ്പോർട്ടുകൾ.
ഇപ്പോൾ മാതൃഭൂമി വരാന്തപ്പതിപ്പിൽ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. കുറെ ചരിത്രം വായിച്ചു എങ്കിൽ കൂടിയും എനിക്ക് കൂടുതൽ ചിത കുഴപ്പം ഉണ്ടാകുക ആണ് ചെയ്തത്. ഏതാണ് സാരി ഏതാണ് തെറ്റ് എന്ന് തിരിച്ചു അറിയാൻ കഴിയാത്ത അവസ്ഥയാണ്.
നാലു കുഞ്ഞാലിമരക്കാർ ഉണ്ടെന്നു ചരിത്രം പറയുന്നുണ്ട് എങ്കിൽ കൂടിയും ഇവർ നാലു പേരും തമ്മിൽ ഉള്ള ബന്ധം എന്താണ് എന്ന് ചരിത്രത്തിൽ പറയുന്നില്ല. അതുപോലെ ഇരിങ്ങൽ കോട്ട എവിടെയാണ് എന്ന് അന്വേഷണം നടത്തിയപ്പോൾ അതിന്റെ ഒരു കല്ലുപോലും കിട്ടിയില്ല എന്നുള്ളതാണ് സത്യം.
പദ്മനാഭ ക്ഷേത്രത്തിൽ 13 ആം നൂറ്റാണ്ട് മുതൽ ഉള്ള ചരിത്ര രേഖകൾ ഉണ്ട്. തിരുവതാം കൂറിന്റെ ചരിത്രം ഉണ്ട്. എന്നാൽ 1500 മുതൽ 1600 വരെയുള്ള ചരിത്രത്തിന്റെ അവശേഷിപ്പുകൾ കോഴിക്കോട്ടില്ല എന്നുള്ളത് തന്നെയാണ് വൈരുദ്യം.
സാമൂതിരിയുടെ കൊട്ടാരത്തിനെ കുറിച്ച് പോലും യാതൊരു വിവരവും ഇല്ല. കേരളം കണ്ട ഏറ്റവും വലിയ ചക്രവർത്തിയുടെ കൊട്ടാരം എവിടെയാണ് നിന്നത് എന്ന് പോലും വ്യക്തമല്ല. അതുപോലെ സാമൂതിരിയും മരക്കാരും തമ്മിൽ എന്തിനാണ് തെറ്റിപ്പിരിഞ്ഞത് എന്നും വ്യക്തമായ വിശദീകരണമില്ല.
സാമൂതിരിയുടെ ആനയുടെ വാൽ കുഞ്ഞാലി വെട്ടി എന്നൊക്കെ ആണ് പറയുന്നത്. എന്നാൽ എന്തിനാണ് വെട്ടിയത് എന്നുള്ളത് വ്യക്തമായ ഉത്തരമില്ല. മരക്കാരിന്റെ ചരിത്രം വ്യക്തമായ പലതുമില്ല.
ഇങ്ങനെ എന്റെ മനസിലെ വീരപുരുഷനെ കുറിച്ചുള്ള അപൂർണവും വിരുദ്ധവുമായ അറിവുകളുടെ കൂമ്പാരത്തിന്റെ നടുവിൽ ഇരുന്നാണ് എന്റെ മരക്കാരിനെയാണ് ഞാൻ സങ്കല്പിക്കാൻ തുടങ്ങിയത്.
എഴുതപ്പെട്ട ചരിത്രത്തിന്റെ പഴുതകളിൽ കൂടി സഞ്ചരിച്ചു. സാമാന്യ യുക്തി ഉപയോഗിച്ചു. അങ്ങനെ എഴുതി വന്നപ്പോൾ 30 ശതമാനം ചരിത്രവും 70 ശതമാനം ഭവനയുമാണ് മരക്കാർ. ഇത് ചരിത്രത്തിന്റെ തനിപ്പകർപ്പല്ല. മറിച്ച് ഒരു മുത്തച്ഛിക്കഥപോലെ മരക്കാർ എന്ന വീരനായകനെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…