സിനിമ പ്രേക്ഷകർക്ക് സന്തോഷിക്കാൻ ഇതാ മറ്റൊരു വാർത്ത കൂടി. ദേശിയ പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി തീയറ്ററുകളിൽ എത്തുമെന്ന് മോഹൻലാൽ. ഓഗസ്റ്റ് 12 നു പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം റീലീസ് ചെയ്യുന്നത്.
സ്നേഹത്തോടെ നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ് ഈ വരുന്ന ഓഗസ്റ്റ് 12 ന് ഓണം റിലീസ് ആയി ‘മരക്കാർ അറബിക്കടലിന്റെ സിംഹം, നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു.. ഇങ്ങനെ ആണ് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ് മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ് കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ സന്തോഷ് ടി കുരുവിള റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ മഞ്ജു വാര്യർ കീർത്തി സുരേഷ് സുനിൽ ഷെട്ടി അർജ്ജുൻ സർജ പ്രഭു മുകേഷ് സിദ്ദിഖ് കല്യാണി പ്രിയദർശൻ പ്രണവ് മോഹൻലാൽ തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.
നേരത്തെ ചിത്രം ലോകവ്യാപകമായി 5000 സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. കഴിഞ്ഞ വർഷം മുതൽ റിലീസിന് ശ്രമിക്കുന്നതാണ് ചിത്രം. 2020 മാർച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിക്കുവാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
എന്നാൽ കൊറോണ വ്യാപനം ആയതോടെ റിലീസ് മാറ്റുകയായിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ട് അനുസരിച്ചു ഓണം റീലീസ് ആയി ഓഗസ്റ്റ് 12 നു എത്തുന്ന മോഹൻലാൽ ചിത്രത്തിന് ഒപ്പം മറ്റു സിനിമകൾ ഒന്നും തന്നെ റിലീസ് ചെയ്യില്ല. കൂടാതെ മൂന്നാഴ്ച എങ്കിലും മരക്കാർ പ്രദർശനം നടത്തിയതിന് ശേഷമേ മറ്റു സിനിമകൾ റിലീസ് ചെയ്യുകയുള്ളൂ എന്നും അറിയുന്നു.
ബ്രഹ്മാണ്ഡ സിനിമ ആയതുകൊണ്ട് തന്നെ നിർമാതാക്കളുടെയും സിനിമ തീയറ്റർ ഉണ്ടമകളുടെയും സംഘടനകളുമായി നടത്തിയ ചർച്ച വിജയം നേടിയതോടെ റിലീസ് തീയതിക്ക് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് എന്ന് അറിയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…