മരക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള അവസാന ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത് എന്ന് മധ്യസ്ഥത വഹിക്കുന്ന നിർമാതാവ് സുരേഷ് കുമാർ. നിർമാതാവ് ആന്റണി പെരുമ്പാവൂരും തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മിൽ ആണ് ചർച്ചകൾ നടന്നു വരുന്നത്.
ചിത്രത്തിന്റെ റിലീസിന് മുന്നേ തീയറ്റർ അഡ്വാൻസ് ആയി 10 ലക്ഷം രൂപ നൽകാൻ കഴിയും എന്നാണ് തീയറ്റർ ഉടമകൾ നേരത്തെ അറിയിച്ചത് എന്നാൽ നാൽപ്പത് കോടി വേണം എന്നായിരുന്നു ആന്റണി പെരുമ്പാവൂർ.
എന്നാൽ ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുമ്പോൾ 15 കോടി നൽകാം എന്ന് തീയറ്റർ ഉടമകൾ പറയുമ്പോൾ 25 കോടി വേണം എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്.
തീയറ്റർ ഉടമകൾ ആയും അതുപോലെ മോഹൻലാൽ ആന്റണി പെരുമ്പാവൂർ പ്രിയദർശൻ എന്നിവരുമായും താൻ സംസാരിച്ചു എന്നാണ് സുരേഷ് കുമാർ പറയുന്നത്. രണ്ടുപേരുടെയും ഭാഗത്തിൽ ന്യായം ഉണ്ടെന്നും മോഹൻലാൽ ചിത്രം തീയറ്ററിൽ എത്താൻ ആണ് മോഹൻലാൽ ഫാൻസ് അടക്കം ആഗ്രഹിക്കുന്നത്.
തീയറ്റർ ഉടമകൾക്ക് കൊറോണ മൂലം രണ്ടു വർഷക്കാലം തീയറ്ററുകൾ തുറക്കാത്തത് മൂലം ആന്റണി പെരുമ്പാവൂർ പറയുന്നതിന്റെയും അത്ര പണം നൽകാൻ കഴിയില്ല എന്നുള്ള നിലപാടിൽ തന്നെയാണ് അവർ. എന്നാൽ ആന്റണി പെരുമ്പാവൂർ 100 കോടി മുടക്കിയ ആൾ ആണ് എന്നും കഴിഞ്ഞ 2 വര്ഷമായി അതിന്റെ പലിശ തന്നെ വലിയ തുക ഉണ്ടാവും എന്നും സുരേഷ് കുമാർ പറയുന്നു.
ചർച്ചകൾ ഒന്നും പരാജയം ആയിട്ടില്ല. ഇപ്പോഴും ചർച്ചകൾ നടന്നുകൊണ്ട് ഇരിക്കുകയാണ്. രണ്ടുപേരും ചില വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറായി വരുന്നുണ്ട്. ഇനി കുറച്ചു കൂടിയേ അടുക്കാൻ ഉള്ളൂ..
500 സ്‌ക്രീനിൽ ചിത്രം റിലീസ് ചെയ്യാൻ ഉടമകൾ ഇപ്പോൾ തയ്യാറാണ് എന്നും എന്നാൽ അതെല്ലാം ആദ്യ ചർച്ചയിൽ വരുന്ന കാര്യം അല്ലായെന്നും സുരേഷ് കുമാർ പറയുന്നു.
അഡ്വവാൻസ് തുകയുടെ കാര്യത്തിൽ ഇന്ന് തീരുമാനം ആയില്ല എങ്കിൽ താൻ ചർച്ചയിൽ നിന്നും പിന്മാറും എന്നും അതുപോലെ മരക്കാർ ഒടിടിയിലേക്ക് പോകാൻ ആണ് സാധ്യത എന്നും സുരേഷ് കുമാർ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…