മരക്കാരിൽ സുബൈദയായി മഞ്ജു; ലൂസിഫറിന് ശേഷം മോഹൻലാലിനൊപ്പം വീണ്ടും മഞ്ജു വാര്യർ..!!

106

വലിയ ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മഞ്ജു വാര്യർ ഏറ്റവും കൂടുതൽ നായികയായി എത്തിയത് മോഹൻലാൽ ചിത്രത്തിൽ ആയിരുന്നു. പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. ഇപ്പോഴിതാ പ്രിയദർശൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന് ഒപ്പം എത്തുന്നത്.

സുബൈദ എന്ന വേഷത്തിൽ ആണ് മഞ്ജു വാര്യർ എത്തുന്നത്, ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ, തമിഴ് ആക്ഷൻ കിംഗ്‌ അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, കൂടാതെ പ്രണവ് മോഹൻലാൽ, മധു, സിദ്ധിഖ്, പ്രഭു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

മഞ്ജുവിനെ കൂടാതെ കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവരും ചിത്രത്തിൽ നായികമാരായി എത്തുന്നു. കുഞ്ഞാലി മരക്കാർ നാലമന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത്, ആശിർവാദ് സിനിമാസും, കോണ്ഫിഡന്റ്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റ് എന്നിവർ ചേർന്നാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യം ഉള്ള ചിത്രം അടുത്ത വർഷം ആയിരിക്കും തീയറ്ററിൽ എത്തുക. കൂടാതെ ദേശിയ അവാർഡ് ജേതാവ് സാബു സിറിൾ ആണ് ചിത്രത്തിന്റെ വമ്പൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. യുദ്ധ ചിത്രീകരണതിനായി 3 കൂറ്റൻ കപ്പലുകൾ ആണ് പണികഴിപ്പിച്ചിരിക്കുന്നത്.

You might also like