മരക്കാർ ഒടിടി റിലീസ് ആലോചിക്കുണ്ട്; ആമസോണുമായി ചർച്ച നടത്തിയതായി ആന്റണി പെരുമ്പാവൂരിന്റെ സ്ഥിരീകരണം..!!
തീയറ്റർ ഉടമകളുടെ വാക്കുകൾ അസ്ഥാനത്താക്കി പുത്തൻ പ്രസ്താവന ഇറക്കി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ദേശിയ അവാർഡ് വാങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്റെ ഇപ്പോളത്തെ തീരുമാനത്തെ കുറിച്ച് അറിയിച്ചത്.
കഴിഞ്ഞ ദിവസം ചിത്രം എന്തായാലും തീയറ്ററുകളിൽ തന്നെ ആയിരിക്കും റിലീസ് എന്ന് തീയറ്റർ ഉടമകളും അവരുടെ സംഘടനയായ ഫിയോക്കും അറിയിരുന്നു. എന്നാൽ ഈ പ്രസ്താവന തള്ളിക്കൊണ്ട് ആയിരുന്നു ഇപ്പോൾ ആന്റണി പെരുമ്പാവൂർ ആമസോൺ പ്രൈമുമായി ചർച്ചകൾ നടത്തിയ വിവരം പുറത്തു വിട്ടത്.
ലിബർട്ടി ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ഒടിടിയിലും ഒപ്പം തീയറ്റർ റിലീസും ഉണ്ടാവില്ല എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. നാൽപ്പത് കോടിയോളം തീയറ്റർ അഡ്വാൻസ് വാങ്ങിയ ചിത്രം ആണ് മരക്കാർ എന്നും അതുകൊണ്ട് ഒരുകാരണവശാലും ചിത്രം ഓൺലൈൻ റിലീസ് ആയിരിക്കില്ല എന്നാണ് തീയറ്റർ ഉടമകൾ പറഞ്ഞിരുന്നത്.
എന്നാൽ ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു..
മരക്കാർ സിനിമയെ കുറിച്ച് ചിന്തിച്ച സമയത്തും എടുത്ത സമയത്തും തീയറ്റർ റിലീസ് തന്നെയാണ് ആലോചിച്ചത്. അതിനു വേണ്ടി ആണ് ഇത്രയും കാലം വെയിറ്റ് ചെയ്തതും. ഈ സാഹചര്യം വിഷു വരുകയാണ്. അതുപോലെ തന്നെ അപ്പോൾ നോമ്പിന്റെ കാലം കൂടിയാണ്. എല്ലാം ഒന്നിച്ചാണ് വരുന്നത്. എല്ലാത്തിനെയും കണക്കിൽ എടുത്ത് മാത്രമേ ഇനി ചെയ്യാൻ കഴിയൂ. എന്ത് ചെയ്യണം എന്നുള്ള ആശങ്ക ഇപ്പോൾ കുറച്ചു നാളുകൾ ആയി ഉണ്ട്. ഇനിയും കാത്തിരിക്കാൻ എനിക്ക് കഴിയാത്ത ഒരു അവസ്ഥ ആണ് ഉള്ളത്. ഒന്നുകിൽ തീയറ്ററിൽ റീലീസ് ചെയ്യുക. അല്ലെങ്കിൽ ഒടിടിയിൽ റിലീസ് ചെയ്യുക ആന്റണി പെരുമ്പാവൂർ പറയുന്നു.
മോഹൻലാലിനൊപ്പം വമ്പൻ താരനിരയിൽ ഷൂട്ടിങ് പൂർത്തിയായ ചിത്രം നൂറുകോടിയോളം രൂപ മുതൽ മുടക്കിൽ ആണ് എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം പൂർണ്ണമായും ചിത്രീകരണം പൂർത്തിയാക്കിയത് റാമോജി ഫിലിം സിറ്റിയിൽ ആയിരുന്നു.
മോഹൻലാലിനൊപ്പം മകൻ പ്രണവ് മോഹൻലാൽ , മഞ്ജു വരിയർ , സുനിൽ ഷെട്ടി , പ്രഭു , കീർത്തി സുരേഷ് , കല്യാണി പ്രിയദർശൻ എന്നിവർ ആണ് എത്തുന്നത്. നിരവധി തവണ റിലീസ് പ്ലാൻ ചെയ്ത ചിത്രം കൊറോണ പ്രതിസന്ധി മൂലം റിലീസ് മാറ്റി വെക്കുക ആയിരുന്നു.
മോഹൻലാൽ ചിത്രം മരക്കാരിന് തീയറ്റർ അഡ്വാൻസ് ആയി ലഭിച്ചിരിക്കുന്നത് നാൽപ്പത് കോടിയോളം രൂപയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും വലിയ മറ്റൊരു നടനോ സിനിമക്കോ ലഭിച്ചട്ടില്ല. മോഹൻലാൽ എന്ന ബ്രാൻഡിൽ തീയറ്ററുകൾക്ക് ഉള്ള വിശ്വാസം തന്നെയാണ് ഇത് കാണിക്കുന്നത്.
മോഹൻലാൽ ചിത്രം മരക്കാർ കേരളത്തിലെ മുഴുവൻ തീയറ്ററുകളിൽ മറ്റൊരു സിനിമയും പ്രദർശനം നടത്താതെ രണ്ടാഴ്ചയോളം പ്രദർശനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്. ആഗസ്റ്റിൽ റിലീസ് തീരുമാനിച്ചപ്പോൾ ആയിരുന്നു ഈ തീരുമാനം. എന്നാൽ അന്ന് തീയറ്റർ തുറന്നിരുന്നില്ല.
ഇപ്പോൾ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും എങ്കിൽ കൂടിയും മോഹൻലാൽ ചിത്രം റിലീസ് വൈകും എന്നും അണിയറ പ്രവർത്തകർ പറയുന്നത്. പൂർണമായും പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തി തുടങ്ങിയതിന് ശേഷം ആയിരിക്കും മരക്കാർ റിലീസ് ചെയ്യുക.
എന്നാൽ ഇപ്പോൾ ആന്റണി പെരുമ്പാവൂർ പറയുന്നത് അനുസരിച്ചു ചിത്രം ഒടിടി റിലീസിന് ആണ് സാധ്യത കൂടുതൽ. നിലവിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ തീയറ്ററുകളിൽ സിനിമ കാണാൻ അനുമതിയുള്ളൂ..
കൂടാതെ രണ്ട് വാക്സിൻ എടുക്കണം എന്നും സർക്കാർ നിർദേശം. അത്തരത്തിൽ നിൽക്കുമ്പോൾ വമ്പൻ ഓഫർ ലഭിച്ചാൽ ആമസോൺ പ്രൈമിൽ ആയിരിക്കും സിനിമ എത്തുക എന്നുള്ള സൂചന ആന്റണി പെരുമ്പാവൂർ നൽകുന്നത്.